Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഡൽഹിയിൽ അരനൂറ്റാണ്ടിനുള്ളിലെ ഏറ്റവും ശക്തമായ മഴ,വിമാനത്താവളത്തിൽ വെള്ളം കയറി

September 11, 2021

September 11, 2021

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ അരനൂറ്റാണ്ടിനുള്ളിലെ ശക്തമായ മഴ. ഇന്നു പുലര്‍ച്ചെ 5.30 ഓടെയാണ് മഴ ആരംഭിച്ചത്. ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലുമാണ് മഴ ശക്തം. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും റണ്‍വേയിലും വെള്ളം കയറി. വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. റോഡുകളില്‍ വെള്ളംകയറിയതോടെ വലിയ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.

ഈ മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 1100 മില്ലിമീറ്റര്‍ മഴ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 1975ലാണ് മുന്‍പ് ഇത്രയും ശക്തമായ മഴ ലഭിച്ചത്. 1150 മില്ലിമീറ്റര്‍ ആയിരുന്നു അന്നത്തെ മണ്‍സൂണ്‍ സീസണിലെ റെക്കോര്‍ഡ്. സാധാരണ നിലയില്‍ കാലവര്‍ഷത്തില്‍ 648.9 മില്ലിമീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ ലഭിക്കാറ്.

അപ്രതീക്ഷിതമായി എത്തിയ കഴിഞ്ഞ 46 വര്‍ഷത്തിനുള്ളില്‍ പെയ്ത ഏറ്റവും ശക്തമായ മഴയായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാവിലെ 8.30 വരെ 24 മണിക്കൂറിനുള്ളില്‍ 97 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. കനത്ത മഴയും മേഖലവിസ്‌ഫോടനവും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലും മഴ ലഭിക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ പുലര്‍ച്ചെ 4.6 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു.

ഡല്‍ഹിയിലെ റാണി ഖേദ അടിപ്പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഖുജരി- ബ്രിജ്പുരി ഫ്‌ഴൈ ഓവറില്‍ വെള്ളം കയറിയതോടെ ഒരു ലൈനില്‍ മാത്രമാണ് ഗതാഗതം നടക്കുന്നത്.


Latest Related News