Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വിലക്കയറ്റം നിയന്ത്രിക്കാനുള്ള കരട് രേഖക്ക് മന്ത്രിസഭ അംഗീകാരം നൽകി

May 12, 2022

May 12, 2022

ദോഹ : രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാനുള്ള കരട് രേഖക്ക് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.ഭക്ഷണസാധനങ്ങളുടെയും മറ്റു ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വർധിപ്പിക്കാൻ പാലിക്കേണ്ട മാനദണ്ഡങ്ങൾ നിശ്ചയിച്ചു കൊണ്ട് വാണിജ്യ-വ്യവസായ മന്ത്രാലയം തയ്യാറാക്കിയ കരട് രൂപരേഖക്കാണ് അംഗീകാരം നൽകിയത്.വിലക്കയറ്റം പിടിച്ചുനിർത്താനും മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനുമാണ് വിലവർദ്ധനവ് നിയന്ത്രിക്കാൻ ഗവണ്മെന്റ് നിയമം കൊണ്ടുവരുന്നത്.

പുതിയ രൂപരേഖ നിയമമായി പ്രാബല്യത്തിൽ വന്നാൽ വിതരണക്കാർക്കും കച്ചവടക്കാർക്കും അവശ്യസാധനങ്ങളുടെയും മറ്റും വില തോന്നിയത് പോലെ വർധിപ്പിക്കാൻ പ്രയാസമാകും.മന്ത്രാലയം നിശ്ചയിക്കുന്ന കർശനമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാത്രമേ കച്ചവടക്കാർക്ക് വില വർധിപ്പിക്കാൻ സാധിക്കുകയുള്ളു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News