Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്നത് പേള്‍-ഖത്തറിനെ കുറിച്ച്

March 07, 2021

March 07, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: റെസിഡന്‍ഷ്യല്‍ വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും വാങ്ങാനെത്തുന്നവര്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്നത് പേള്‍-ഖത്തറിനെ കുറിച്ച്. പ്രോപ്പര്‍ട്ടി ഫൈന്‍ഡറിന്റെ 2020 ലെ ട്രെന്‍ഡ്‌സ് ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 

താമസസ്ഥലം വാങ്ങാനും വാടകയ്ക്ക് ലഭിക്കാനുമായി ആളുകള്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തത് പേള്‍-ഖത്തറിനെ കുറിച്ചാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ് ബേ, ലുസൈല്‍ സിറ്റി, അല്‍ വാബ്, അല്‍ സാബ്, ഘറഫ എന്നിവയാണ് താമസസ്ഥലം വാങ്ങാനെത്തുന്നുവര്‍ കൂടുതലായി സെര്‍ച്ച് ചെയ്ത മറ്റ് സ്ഥലങ്ങള്‍. 


പേൾ ഖത്തർ

'ഖത്തറില്‍ താമസസ്ഥലം അന്വേഷിക്കുന്നവര്‍ പേള്‍-ഖത്തറിനെ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്നതില്‍ അതിശയിക്കാനില്ല. അവിടെ കൂടുതല്‍ യൂണിറ്റുകള്‍ ലഭ്യമായതിനാല്‍ വില കുറയുന്നത് തുടരുന്നതാണ് ഇതിന് കാരണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള പ്രദേശം എന്ന നിലയില്‍ ആകെ സെര്‍ച്ചുകളുടെ ഏകദേശം 27 ശതമാനവും പേള്‍-ഖത്തറിനെ കുറിച്ചാണ്. അതുപോലെ ഫോക്‌സ് ഹില്‍സ്, ലുസൈല്‍ സിറ്റി, മറീന ഡിസ്ട്രിക്റ്റ് എന്നിവയും താമസസ്ഥലത്തിനായുള്ള ഖത്തറിലെ ഏറ്റവും ജനപ്രിയമായ പ്രദേശങ്ങളാണ്.' -റിപ്പോര്‍ട്ടില്‍ പറയുന്നു. 

വാടകയ്ക്ക് ലഭിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് മാത്രമല്ല, സ്വന്തമായി താമസസ്ഥലം വാങ്ങാനും ആളുകള്‍ കൂടുതലായി തെരയുന്നത് പേള്‍-ഖത്തറിനെയാണ്. താമസസ്ഥലം വാങ്ങാനായി കഴിഞ്ഞ വര്‍ഷത്തെ ആകെ നടത്തിയ തെരച്ചിലുകളില്‍ 60 ശതമാനത്തിലധികവും മനുഷ്യ നിര്‍മ്മിത ദ്വീപായ പേള്‍-ഖത്തറിനെ കുറിച്ചായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News