Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മാരിയോട്ട് ഹോട്ടൽ രൂപം മാറുന്നു,നവീകരണത്തിനായി സെപ്തംബർ ഒന്നിന് അടക്കും

August 27, 2019

August 27, 2019

ദോഹ: ഖത്തറിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മരിയോട്ട് ഹോട്ടൽ രൂപമാറ്റത്തിനുള്ള ഒരുക്കത്തിലാണ്.ഇതിനായി സെപ്റ്റംബര്‍ ഒന്നിന് ഹോട്ടൽ അടക്കും. 

നവീകരണത്തിന് ശേഷം 2021 ല്‍ ഹോട്ടല്‍ തുറക്കുമ്പോള്‍ ഖത്തറിന്റെ പാരമ്പര്യം വിളിച്ചോതുന്ന ഏറ്റവും സുപ്രധാന കെട്ടിടങ്ങളില്‍ ഒന്നായിരിക്കുമെന്ന് കതാര ഹോസ്പിറ്റാലിറ്റി കമ്പനി അറിയിച്ചു.

1973 ല്‍ ഗള്‍ഫ്‌ ഹോട്ടല്‍ എന്ന പേരില്‍ തുടങ്ങിയ മരിയോട്ട് ഹോട്ടല്‍ ഖത്തറിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിനടുത്ത്  സ്ഥിതിചെയ്യുന്ന ഹോട്ടലിലെ മുറികളടക്കം പുതിയ രീതിയിൽ മാറ്റാനാണ്  കതാര ഹോസ്പിറ്റാലിറ്റി ഉദേശിക്കുന്നത്.

സെപ്റ്റംബര്‍ ഒന്നിന് ശേഷം ഹോട്ടലില്‍ ബുക്ക്‌ ചെയ്ത ആളുകളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് മറ്റു സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

അര്‍ബാകോണ്‍ ട്രേഡിംഗ് ആന്‍ഡ്‌ കോണ്ട്രാക്ടിംഗ് കമ്പനിക്കാണ് ഹോട്ടലിന്റെ നവീകരണ ചുമതല.


Latest Related News