Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തനിമ ഖത്തർ 'വായനാ ചലഞ്ച്'ലെ വിജയികൾക്ക് ആദരം, ബഷീർ സ്മരണയിൽ ഖത്തർ മലയാളികൾ

July 06, 2022

July 06, 2022

ദോഹ: ജൂൺ 19 വായനദിനം പ്രമാണിച്ച് തനിമ ഖത്തർ ആവിഷ്കരിച്ച "വായനാ ചലഞ്ച്" വിജയികൾക്കുള്ള സമ്മാന വിതരണവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ഐ.സി.സി പ്രസിഡണ്ട് പി. എൻ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരി ഷീലാ ടോമി, റേഡിയോ മലയാളം സി. ഇ ഒ അൻവർ ഹുസൈൻ എന്നിവർ ബഷീർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.  
മനുഷ്യനും മാനവികതയുമാണ് ബഷീർ രചനകളുടെ പ്രമേയമെന്നും അതിനായി തൻ്റെ ജീവിതം തന്നെയാണ് അദ്ദേഹം കൃതികളിൽ ആവിഷ്കരിച്ചതെന്നും  പ്രഭാഷകർ അനുസ്മരിച്ചു. പുതു വായന എന്ന വിഷയത്തിൽ ഖത്തർ ഇന്ത്യൻ ഓഥേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ഹുസ്സൈൻ കടന്നമണ്ണ സംസാരിച്ചു.
റേഡിയോ മലയാളം ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ആർ. ജെ. രതീഷ് വിജയികളെ പ്രഖ്യാപിച്ചു. ചിത്ര ശിവൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് സ്വാലിഹ് ഫാജിസ്, റൈഹാന അബ്ദു റഫീഖ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. നഈം അഹ്മദ്, ഫെമി ഗഫൂർ, ഷാമിന ഹിശാം എന്നിവർക്കാണ് മൂന്നാം സ്ഥാനം.  

രജിസ്റ്റർ ചെയ്ത നൂറോളം പേരിൽ  60 പേരാണ് ജൂൺ 20 മുതൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന വായനാ ചലഞ്ചിൽ  അണിനിരന്നത്. വായനയിലെ ക്രമവും നൈരന്തര്യവും, കൂടുതൽ പേജുകൾ, തിരഞ്ഞെടുത്ത വിഷയങ്ങൾ എന്നീ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ആദ്യഘട്ടത്തിൽ പെർഫോർമൻസ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട 27 പേരിൽ നിന്നാണ്  അവാർഡിനർഹരായ മികച്ച 6 വായനക്കാരെ കണ്ടെത്തിയത്.

പി.എൻ. ബാബുരാജ്, ഷീലാടോമി, ഹുസൈൻ കടന്നമണ്ണ, അൻവർ ഹുസൈൻ, ആർ. ജെ. രതീഷ് എന്നിവർ  വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു .

ചിത്രശിവൻ, ഷാമിന ഹിശാം, യാസർ അറഫാത്ത്, നഈം അഹ്‌മദ്‌, അമീൻ അന്നാര, ഫൈസൽ അബൂബക്കർ എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു. റയ്യാൻ സി ഐ സി ഹാളിൽ നടന്ന പരിപാടിയിൽ തനിമ ഖത്തർ ഡയറക്ടർ ആർ എസ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.  അസോസിയേറ്റ് ഡയറക്ടർ അഹ്മദ് ശാഫി സ്വാഗതവും ജനറൽ സെക്രട്ടറി ശറഫുദ്ധീൻ ബാവ നന്ദിയും പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News