Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദുഖാന്‍ മെയിന്‍ റോഡ് താല്‍ക്കാലികമായി അടയ്ക്കും

February 16, 2021

February 16, 2021

ദോഹ: ദോഹയിലേക്കുള്ള പ്രധാന റോഡായ ദുഖാന്‍ മെയിന്‍ റോഡ് താല്‍ക്കാലികമായി അടയ്ക്കുമെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. ഉം അല്‍ അഫായ് ഇന്റര്‍ചേഞ്ചിനും അല്‍ ജഹാനിയ ഇന്റര്‍സെക്ഷനും ഇടയിലുള്ള റോഡാണ് ഫെബ്രുവരി 17 ബുധനാഴ്ച രാത്രി 11 മണി മുതല്‍ അടയ്ക്കുക. ഫെബ്രുവരി 18 ന് പുലര്‍ച്ചെ നാല് മണി വരെയാണ് റോഡ് അടച്ചിടുക. 

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് അഷ്ഗല്‍ റോഡ് അടയ്ക്കുന്നത്. റോഡില്‍ ഐ.ടി.എസ് ഗാന്‍ട്രീസ് (റോഡിന് കുറുകെയുള്ള സൂചനാ ബോര്‍ഡ്) സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കാനായാണ് റോഡ് അടയ്ക്കുന്നത്. റോഡ് അടച്ചിടുന്നത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സൂചനാ ബോര്‍ഡുകള്‍ അഷ്ഗല്‍ സ്ഥാപിക്കും. യാത്രക്കാര്‍ എല്ലാവരും വേഗതാ പരിധി പാലിച്ച് സുരക്ഷിതമായി വാഹനങ്ങള്‍ ഓടിക്കണമെന്ന് അഷ്ഗല്‍ അഭ്യര്‍ത്ഥിച്ചു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News