Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റിലെ ഗതാഗതം താല്‍ക്കാലികമായി നിർത്തിവയ്ക്കും

March 15, 2021

March 15, 2021

ദോഹ: മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുമെന്ന് ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. അല്‍ സാദിലേക്കുള്ള മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റിലെ മെഡിക്കല്‍ സിറ്റി ഇന്റര്‍സെക്ഷനും ഒളിമ്പിക് ഇന്റര്‍ചേഞ്ചിനും ഇടയിലാണ് ഗതാഗതം താല്‍ക്കാലികമായി നിരോധിക്കുന്നത്. 

ഞായറാഴ്ച അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4:30 വരെയാണ് റോഡ് അടയ്ക്കുന്നത്. ഈ സമയത്ത് ഗതാഗതം സര്‍വ്വീസ് റോഡിലേക്ക് തിരിച്ച് വിടും. ഐ.ടി.എസ് ഗാന്‍ട്രികള്‍ സ്ഥാപിക്കുന്നതിനായാണ് റോഡ് അടയ്ക്കുന്നതെന്നും അഷ്ഗല്‍ പറഞ്ഞു. 

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് അഷ്ഗല്‍ റോഡ് അടയ്ക്കുന്നത്. സുരക്ഷ ഉറപ്പാക്കാനായി യാത്രക്കാര്‍ ഗതാഗത നിയമങ്ങളും വേഗതാ പരിധിയും പാലിച്ചുകൊണ്ട് വാഹനമോടിക്കണമെന്ന് അഷ്ഗല്‍ അഭ്യര്‍ത്ഥിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News