Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അബ്ദുൽ അസീസ് ബിന്‍ അഹ്മദ് ഇന്റര്‍ചേഞ്ച് താല്‍ക്കാലികമായി അടച്ചു

December 15, 2020

December 15, 2020

ദോഹ: ദോഹയിലെ സാല്‍വ റോഡില്‍ ബു സംറയിലേക്കുള്ള അബ്ദുൽ അസീസ് ബിന്‍ അഹ്മദ് ഇന്റര്‍ചേഞ്ച് താല്‍ക്കാലികമായി അടച്ചതായി  ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. ഇന്ന് രാവിലെ 11 മണി മുതല്‍ നാളെ പുലര്‍ച്ചെ നാല് മണി വരെയാണ് യാത്ര നിയന്ത്രണം.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് അഷ്ഗല്‍ അബ്ദുൽ  അസീസ് ബിന്‍ അഹ്മദ് ഇന്റര്‍ചേഞ്ച് അടച്ചത്. വലിയ സൂചനാ ബോര്‍ഡുകള്‍ (ITS Gantries) സ്ഥാപിക്കുന്നതിനായാണ് ഇന്റര്‍ചേഞ്ച് അടയ്ക്കുന്നത്. 

ഇന്റര്‍ചേഞ്ച് താല്‍ക്കാലികമായി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സൂചനാ ബോര്‍ഡുകള്‍ അഷ്ഗല്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ബോര്‍ഡുകളും വേഗതാ നിയന്ത്രണവും പാലിച്ച് വാഹനമോടിക്കാന്‍ അഷ്ഗല്‍ അഭ്യര്‍ത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News