Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിദ്യാർത്ഥികൾക്ക് ഗുളികകൾ നൽകിയ സംഭവം, അധ്യാപികയെ പിരിച്ചുവിട്ടതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

November 23, 2021

November 23, 2021

ദോഹ : പരീക്ഷയുടെ സമ്മർദ്ദം അകറ്റാൻ വിദ്യാർത്ഥികൾക്ക് ഗുളികകൾ നൽകിയ അധ്യാപികയെ സർവീസിൽ നിന്നും പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം. കഴിഞ്ഞ ആഴ്ചയാണ് സ്വകാര്യ സ്കൂളിലെ നാല് വിദ്യാർത്ഥികൾക്ക്  അധ്യാപിക ഗുളികകൾ നൽകിയത്. സംഭവം ശ്രദ്ധയിൽ പെട്ട രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് നടപടി. 


തീർത്തും ഒറ്റപ്പെട്ട സംഭവമാണ് നടന്നതെന്നും, ഇത്തരം നടപടികൾ ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം രക്ഷിതാക്കൾക്ക് ഉറപ്പുനൽകി. കുറ്റാരോപിതയായ അധ്യാപികയെയും, സ്കൂൾ അധികൃതരെയും, ഗുളിക കഴിച്ച വിദ്യാർത്ഥികളെയും നേരിൽ കണ്ട് അന്വേഷണം നടത്തിയ ശേഷമാണ് അധികൃതർ നടപടി എടുത്തത്. പരിശോധനയ്ക്കായി ലാബിലേക്ക് അയച്ച ഗുളികകളിൽ നിരോധിത പദാർത്ഥങ്ങൾ ഒന്നും അടങ്ങിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സമാനമായ എന്തെങ്കിലും പരാതികളോ മറ്റോ ശ്രദ്ധയിൽ പെട്ടാൽ 155 എന്ന ടോൾ ഫ്രീ നമ്പറിൽ അധികൃതരെ ബന്ധപ്പെടാനും വിദ്യാഭ്യാസമന്ത്രാലയം നിർദേശം നൽകി.


Latest Related News