Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചായക്കോപ്പയിലും ലോകകപ്പ്,'ടീടൈ'മിലെ ജീവനക്കാർ ഇനി ലോകകപ്പ് ഫാൻസ്‌ ജെഴ്സിയിൽ മുന്നിലെത്തും

October 16, 2022

October 16, 2022

അൻവർ പാലേരി
ദോഹ :ഖത്തർ ലോകകപ്പ് വിളിപ്പാടകലെ എത്തിനിൽക്കേ കാൽപന്തുകളിയുടെ ആവേശം അടിമുടി നിറക്കാനൊരുങ്ങുകയാണ് രാജ്യത്തെ വിവിധ പ്രവാസി സമൂഹങ്ങളും.ലോകത്തെവിടെ എന്തുനടന്നാലും അതിൽ സ്വന്തമായി കയ്യൊപ്പ് ചാർത്താൻ ശ്രമിക്കുന്ന മലയാളികളും ഇതിൽ നിന്ന് ഒട്ടും ഭിന്നമല്ല.ഖത്തറിലെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ബ്രാൻഡായി മാറിയ മലയാളികളുടെ അഭിമാന ചിഹ്നമായ 'ടി ടൈം'മും തികച്ചും വ്യത്യസ്തമായ ആശയത്തിലാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കുന്നത്.

ടി ടൈമിന്റെ ഖത്തറിലെ 53 ബ്രാഞ്ചുകളിലും ഇനി ഉപയോക്താക്കളെ വരവേൽക്കുന്നത് ലോകകപ്പിൽ മാറ്റുരക്കുന്ന ലോകത്തെ മികച്ച ടീമുകളുടെ പേരും നിറവുമുള്ള ഫാൻ  ജെഴ്സിയണിഞ്ഞ പരിചാരകരായിരിക്കും.ജീവനക്കാരുടെ പതിവ് യൂണിഫോമിൽ നിന്ന് വ്യത്യസ്തമായി എല്ലാവർക്കും വിവിധ ടീമുകളുടെ നിറത്തിലുള്ള ജെഴ്‌സികൾ നൽകിയാണ് മാനേജ്‌മെന്റ് ഇത്തരമൊരു മാറ്റത്തിനൊരുങ്ങുന്നത്.എല്ലാ ബ്രാഞ്ചുകളിലെയും മുഴുവൻ ജീവനക്കാരും ഇതിനായി വ്യത്യസ്ത ടീമുകളുടെ പേരെഴുതിയ ഫാൻ ജെഴ്സിയിൽ ഒരുങ്ങിക്കഴിഞ്ഞു.അർജന്റീനയും ബ്രസീലും ഫ്രാൻസും ഖത്തറുമൊക്കെ ഇതോടെ ഫാൻ ജേഴ്സിയണിഞ്ഞു നിങ്ങൾക്ക് മുന്നിലെത്തും.

പുതിയ വേഷത്തിൽ ഉപയോക്താക്കളെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇതോടെ തങ്ങളും ലോകകപ്പിന്റെ ഭാഗമാവുകയാണെന്ന തോന്നൽ ശക്തിപ്പെട്ടതായും ജീവനക്കാർ പറഞ്ഞു.
"ലോകം മുഴുവൻ ഖത്തറിലേക്ക് ഉറ്റുനോക്കുമ്പോൾ ഈ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങങ്ങൾ ഞങ്ങളും ഏറ്റെടുക്കുകയാണ്.ഇത്തരമൊരു ആശയത്തിലൂടെ ചെറിയരീതിയിലെങ്കിലും ലോകകപ്പിൽ പങ്കാളികളാവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്."-മാനേജ്‌മെന്റ് ന്യൂസ്‌റൂമിനോട് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News