Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സാങ്കേതിക വിദഗ്ധർ രാജ്യംവിടുന്നു,വിമാനത്താവളം പ്രവർത്തിപ്പിക്കാൻ താലിബാൻ ഖത്തറിന്റെ സഹായം തേടി

August 28, 2021

August 28, 2021

കാബൂൾ : അഫ്ഗാനിന്റെ നിയന്ത്രണം സ്വന്തമാക്കിയെങ്കിലും പലമേഖലകളിലും വെല്ലുവിളി നേരിടുകയാണ് താലിബാൻ. സാങ്കേതികവിദഗ്ദർ അടങ്ങിയ അമേരിക്കൻ സംഘം ഈ മാസം അവസാനത്തോടെ രാജ്യം വിടാൻ ഒരുങ്ങവേ വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാൻ ആളുകളില്ലാത്തത് താലിബാനെ വലയ്ക്കുന്നു. ഇതിനായി ഖത്തറിന്റെ സഹായം അഭ്യർത്ഥിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അൽജസീറയാണ് വാർത്ത പുറത്തുവിട്ടത്.

നേരത്തെ തുർക്കിയോടും താലിബാൻ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ പോലും സ്ഫോടനം അരങ്ങേറിയ സാഹചര്യത്തിൽ തുർക്കി ഈ വിഷയത്തിൽ അനുകൂലനിലപാടെടുത്തിട്ടില്ല. തങ്ങളുടെ പൗരന്മാർക്ക് വേണ്ടത്ര സുരക്ഷ ഒരുക്കുമെന്ന് താലിബാൻ വാക്കുതന്നാൽ മാത്രമേ അഫ്ഗാനിലേക്ക് പൗരന്മാരെ അയക്കൂ എന്ന് തുർക്കി വ്യക്തമാക്കി. അന്താരാഷ്ട്രവിമാനത്താവളങ്ങൾ പ്രവർത്തനരഹിതമായാൽ രാജ്യം ഒറ്റപ്പെട്ടു പോയേക്കുമെന്ന ഭയം താലിബാനെ അലട്ടുന്നുണ്ട്.
 


Latest Related News