Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹാക്കിങ്ങിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ നഷ്ടപ്പെട്ടതായുള്ള പ്രചരണത്തില്‍ വിശദീകരണവുമായി തലാബത്

March 19, 2021

March 19, 2021

ദോഹ: ഗള്‍ഫിലെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്േഫാമായ തലാബത് ഹാക്ക് ചെയ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. തങ്ങളുടെ സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്ന് തലാബത് വ്യക്തമാക്കി. 

ഓണ്‍ലൈനായി പണം നല്‍കുന്നതില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് ഹാക്കിങ്ങായി വ്യാഖ്യാനിക്കപ്പെട്ടത്. ഒമാനിലെ ചൊറിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ പ്രശ്‌നം ഉണ്ടായതെന്നും തലാബത് പറയുന്നു. 

'നിങ്ങളുടെ വിവരങ്ങള്‍ ഞങ്ങള്‍ സുരക്ഷിതമായാണ് സൂക്ഷിക്കുന്നത്. പണമിടപാടിനായുള്ള നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ സൂക്ഷിക്കുന്നില്ല. തലാബത്തുമായുള്ള നിങ്ങളുടെ പെയ്‌മെന്റുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഉയര്‍ന്ന സുരക്ഷയുള്ള തേര്‍ഡ് പാര്‍ട്ടി സേവനദാതാക്കളുടെ സേവനമാണ് ഉപയോഗിക്കുന്നത്.' -തലാബത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

'തലാബത് അക്കൗണ്ടുകളുടെ സമഗ്രത സംരക്ഷിക്കുന്നതിലും ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നിങ്ങളെ സുരക്ഷിതരായി നിലനിര്‍ത്താനായി തുടര്‍ച്ചയായി പരിശ്രമിക്കുന്നതിലും ഞങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നു. ഞങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അധികൃതരുമായി ബന്ധപ്പെട്ടു കഴിഞ്ഞു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുനവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.' -തലാബത് പ്രസ്താവനയില്‍ പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News