Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ന്യൂസ്‌റൂം വെളിപ്പെടുത്തൽ ശരിവെച്ച് സ്വപ്ന സുരേഷ്,ഖത്തറിൽ മതം മാറി 'വിവാഹം കഴിച്ചത്'ജോലി നേടി രക്ഷപ്പെടാൻ

October 24, 2022

October 24, 2022

അൻവർ പാലേരി 

ദോഹ : ഖത്തറിൽ മലയാളി വ്യവസായിയെ വിവാഹം കഴിച്ചത് വിസ നേടി ജോലി തരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതിയും വിവാദ വാർത്തകളിലെ നായികയുമായ സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തൽ.ഈയിടെ പുറത്തിറങ്ങിയ 'ചതിയുടെ പത്മവ്യൂഹം'എന്ന തന്റെ ആത്മകഥയിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.സ്വപ്ന സുരേഷ് ഖത്തറിൽ എത്തി മലയാളി വ്യവസായിയെ വിവാഹം കഴിച്ചതായും മതം മാറി മുംതാസ് ഇസ്‌മായിൽ എന്ന പേര് സ്വീകരിച്ചിരുന്നതായും 2020 ജൂലായിൽ 'ന്യൂസ്‌റൂം'തെളിവുകൾ സഹിതം വാർത്ത നൽകിയിരുന്നു...തൊഴിലാളികളുടെ പേരിൽ ബാങ്ക് വായ്പയെടുത്ത് വഞ്ചിച്ച കേസിൽ പിന്നീട് അറസ്റ്റിലായ ഇസ്മായിൽ എന്ന മലയാളി ബിസിനസുകാരനെയാണ് സ്വപ്ന 'വിവാഹം'ചെയ്തത്. ഈ വാദങ്ങൾ ശരിവെക്കുന്നതാണ് സ്വപ്നയുടെ പുസ്തകത്തിലെ തുറന്നുപറച്ചിൽ.

അതേസമയം,ഖത്തറിൽ ജോലി നേടുന്നതിനായാണ് ഇസ്മായിൽ എന്ന വ്യവസായിയെ വിവാഹം ചെയ്തതതായി രേഖയുണ്ടാക്കിയതെന്നും മതം മാറി മുംതാസ് ഇസ്മായിൽ എന്ന പേരു സ്വീകരിച്ചതെന്നുമാണ് സ്വപ്‌ന പുസ്തകത്തിന്റെ ആറാം അധ്യായത്തിൽ വിശദീകരിക്കുന്നത്.

'2016ന്റെ തുടക്കത്തിൽ കൂടുതൽ ശമ്പളമുള്ള ജോലി തേടി ഞാൻ ഖത്തറിൽ പോയി.ജയശങ്കറെയും കുട്ടികളെയും ഇവിടെ നിർത്തിയിട്ടാണ് ഞാൻ പോയത്.ഖത്തറിൽ വർക്ക് വിസയിൽ ജോലി നേടണം.കുട്ടികളെ അവിടെ കൊണ്ടുപോയി നല്ല സ്‌കൂളിൽ പഠിപ്പിക്കണം.ഇതൊക്കെയാണ് എന്റെ കണക്കുകൂട്ടൽ.രണ്ടാഴ്ച കഴിഞ്ഞപ്പോൾ കുട്ടികളുമായി ജയശങ്കറും എത്തി.ജോലിക്കാര്യത്തെക്കാൾ അവിടെ വലിയ പ്രശ്നം കുട്ടികളുടെ സ്പോൺസർഷിപ്പാണ്.മോന്റെ കാര്യം പ്രശ്നമല്ല.അവൻ ചെറിയ കുട്ടിയാണ്.അവന്റെ ഫാദർ ജയശങ്കർ ഒപ്പമുണ്ട്.മോൾ വലിയ കുട്ടിയാണ്.ജയശങ്കർ അവളുടെ സ്റ്റെപ് ഫാദർ ആണ്.അയാൾക്ക് അവളുടെ സ്പോൺസർ ആവാൻ ആവില്ല.അമ്മയായ എനിക്ക് സ്പോൺസർ ചെയ്യണമെങ്കിൽ അത്ര കനത്ത ശമ്പളമുള്ള ജോലി വേണം.പിന്നെയുള്ള പോംവഴി മതം മാറി അവിടുത്തുകാരനായ ഒരാളെ വിവാഹം ചെയ്തതായി രേഖയുണ്ടാക്കുകയാണ്.അങ്ങനെയാണ് ഡാഡിയുടെ സുഹൃത്തായ ഇസ്മായിൽ അങ്കിളിനെ സമീപിക്കുന്നത്.ഇതൊക്കെ ജയശങ്കറിന്റെ അറിവോടും സമ്മതത്തോടുമാണ്.അങ്കിൾ ഒരു ബുദ്ധിമുട്ടുമില്ലാതെ സമ്മതിച്ചു.ഇസ്മായിൽ അങ്കിളിന്റെ ഭാര്യയായി രേഖകളിൽ കടന്നുകൂടിയാൽ അദ്ദേഹത്തെക്കൊണ്ട് മോളുടെ സ്‌പോൺസർഷിപ്പ് ചെയ്യിക്കാം.അവിടെ മതം മാറ്റവും വളരെ എളുപ്പമാണ്.അവർ പറയുന്ന മൂന്ന് അറബിവാക്ക് പറയുക.ഒപ്പിട്ടു കൊടുക്കുക.അവർ ഒരു പായ്ക്കറ്റ് തരും.അത് വാങ്ങുക.ഇതോടൊപ്പം എമിഗ്രെഷൻ രേഖകൾ ശരിയാക്കാൻ ഒരു ഡിഗ്രി സർട്ടിഫിക്കറ്റും വേണം.എനിക്കൊരു കള്ള ഡിഗ്രി സർട്ടിഫിക്കറ്റ് ജയശങ്കർ ഉണ്ടാക്കിത്തന്നു.ഇതാണ് പിന്നീട് കള്ള ഡിഗ്രി എന്ന പേരിൽ കേസുകളുടെ സമയത്ത് പൊങ്ങിവന്നത്.അത് ഞാൻ ഒരു ജോലിക്കുവേണ്ടിയും ഹാജരാക്കിയിട്ടില്ല.എന്റെ ബയോഡാറ്റയിൽ ഡിഗ്രി ഞാൻ ക്ലെയിം ചെയ്തിട്ടുമില്ല.അതുപോലെ തന്നെയാണ് മതം മാറ്റവും.മോളെ വിദേശത്തുകൊണ്ടുപോയി സ്‌കൂളിൽ ചേർക്കാനായി കണ്ടെത്തിയ മാർഗമായിരുന്നു രേഖകളിൽ മുസ്‌ലിമായി മാറുകയെന്നത്.ഇതെല്ലാം ജയശങ്കറിന്റെ അറിവോടും സമ്മതത്തോടുമാണ് നടന്നത്.അങ്ങനെ ഞാൻ ഖത്തറിലെ രേഖകളിൽ മുംതാസ് ഇസ്മായിൽ ആയി.ഇതെല്ലാം ഓക്കേ ആയ സമയത്താണ് ആ അങ്കിൾ ചെക്ക് കേസിൽ പെട്ട് ജയിലിലാവുന്നത്.അതോടെ വിസ ഇഷ്യു ചെയ്യാനാവാതെയായി.ഞങ്ങളുടെ വിസിറ്റിങ് വിസ കാലാവധി തീർന്നിട്ടില്ല.ഞാൻ അങ്കിളിന്റെ ഓഫീസിലെത്തി രേഖകൾ പരിശോധിച്ച് ഒൻപത് കേസുകൾ സെറ്റിലാക്കി.ബാക്കി ആറോ ഏഴോ കേസുകൾ കൂടിയുണ്ട്.അവ സെറ്റിലാക്കാനുള്ള തുക എത്രയെന്നും കൃത്യമായി അങ്കിളിനെ ജയിലിൽ പോയി കണ്ട് രേഖകൾ ഏൽപിച്ചു.അങ്കിളിന് അവിടെ വീട്ടുകാരുണ്ടല്ലോ.അദ്ദേഹത്തെ സഹായിക്കാനായി ഞാൻ വീട്ടുകാരെ വിളിച്ചു.അങ്കിളിന്റെ അനുജൻ ദുബായിൽ വലിയ ബിസിനസുകാരനാണ്.സെറ്റിൽ ചെയ്യാനുള്ള ഈ ചെറിയ തുക അദ്ദേഹം വിചാരിച്ചാൽ വളരെ നിസ്സാരമാണ്.ഞാൻ കാര്യമൊക്കെ വിളിച്ച് സംസാരിച്ചു.അയാൾ പ്രതികരിച്ചത് ഇങ്ങനെയാണ് :'ഇപ്പോൾ ഇസ്മായിലിന്റെ ബീവിയല്ലേ.ഞാൻ എല്ലാ പ്രശ്നവും പരിഹരിക്കാം.ഒരു ദിവസം ഇങ്ങോട്ട് വരൂ.എന്റെ കൂടെ വന്ന് ഒരു ദിവസം കഴിയൂ.ഞാൻ എന്തും ചെയ്തുതരാം,ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിൽ 'മുംതാസ് ഇസ്മായിൽ എന്ന തലക്കെട്ടിലുള്ള ആറാം അധ്യായത്തിൽ 71,72,73 പേജുകളിൽ സ്വപ്‌ന വിശദീകരിച്ചു.

ഇതുകൂടി വായിക്കുക : സ്വപ്ന സുരേഷ് ഖത്തറിൽ കമ്പനി തുടങ്ങി വൻ തട്ടിപ്പിന് നീക്കം നടത്തിയതായി സൂചന 

അതേസമയം,ഖത്തറിൽ സ്വന്തമായി ബിസിനസ് നടത്തിയിരുന്ന തൃശൂർ ജില്ലക്കാരനായ ഇസ്മായിൽ കമ്പനിയിലെ നിരവധി തൊഴിലാളികളുടെ പേരിൽ വൻ തുക ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാത്തതിനാൽ തൊഴിലാളികൾ യാത്രാ വിലക്ക് ഉൾപെടെയുള്ള ദുരിതങ്ങൾ നേരിട്ടിരുന്നു,ഇതിന് പിന്നാലെയാണ് അദ്ദേഹം ജയിലിൽ ആയത്.പരാതിയുമായി രംഗത്തെത്തിയ ചിലർക്കെതിരെ ഇദ്ദേഹം കടുത്ത പ്രതികാര നടപടികൾ സ്വീകരിച്ചിരുന്നതായും സ്വപ്നാ സുരേഷുമായി ചേർന്ന് ഖത്തറിൽ ചില വാൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായും സൂചനയുണ്ട്.എന്നാൽ ഇസ്മായിൽ ജയിലിൽ ആയതോടെ ഈ പദ്ധതി മുടങ്ങുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക

 


Latest Related News