Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജോലിവാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ, ജാഗ്രതാനിർദ്ദേശവുമായി ഖത്തർ സുപ്രീം കമ്മിറ്റി

December 21, 2021

December 21, 2021

ദോഹ : സമൂഹമാധ്യമങ്ങൾ വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സുപ്രീം കമ്മിറ്റി. ഗവണ്മെന്റ് മേഖലയിലെ എല്ലാ ഒഴിവുകളും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കാറുണ്ടെന്നും, ഇവ മാത്രമേ പിന്തുടരാവൂ എന്നും കമ്മിറ്റി നിർദേശിച്ചു. സമൂഹമാധ്യമങ്ങളിൽ വരുന്ന വാഗ്ദാനങ്ങളിൽ വീഴരുതെന്നും, അത്തരം പ്രലോഭനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ നടപടി എടുക്കുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. ലോകകപ്പ് ഫുട്‍ബോളിന് ഖത്തർ വേദി ഒരുക്കുന്ന പശ്ചാത്തലത്തിൽ, അതുമായി ബന്ധപ്പെട്ട നിരവധി വ്യാജ ജോലി വാഗ്ദാനങ്ങളാണ് സോഷ്യൽ മീഡിയയിൽ അനുദിനം പ്രത്യക്ഷ്യപ്പെടുന്നത്. മലയാളികൾ അടക്കമുള്ള നിരവധി ആളുകൾ ഇത്തരം തട്ടിപ്പിൽ വീഴുകയും ചെയ്തിട്ടുണ്ട്.


Latest Related News