Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു,ബാബാ രാംദേവിനെ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി

August 23, 2022

August 23, 2022

അലോപ്പതി വിരുദ്ധ പരാമർശത്തിൽ ബാബ രാംദേവിനെതിരെ സുപ്രീംകോടതി. ആധുനിക വൈദ്യശാസ്ത്ര മേഖലയെ പ്രതിക്കൂട്ടിൽ നിർത്തുന്നത് തെറ്റ്. ആയുർവേദ-യോഗ മേഖലയിലെ സംഭാവനകൾ അനുജിത ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ലൈസൻസ് അല്ലെന്നും, രാംദേവിനെ നിയന്ത്രിക്കണമെന്നും കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.


“എന്തിനാണ് ഡോക്ടർമാരെയും അലോപ്പതിയെയും കുറ്റപ്പെടുത്തുന്നത്? നിങ്ങൾ യോഗയെ ജനകീയമാക്കിയത് നല്ല കാര്യം തന്നെ, എന്നാൽ മറ്റ് സംവിധാനങ്ങളെ വിമർശിക്കരുത്. നിങ്ങൾ വിശ്വസിക്കുന്നത് എല്ലാം ശരിയാക്കുമെന്ന് എന്താണ് ഉറപ്പ്? എന്തുകൊണ്ടാണ് രാംദേവ് ഇങ്ങനെ വിമർശിക്കുന്നത്? ഇത്തരം വിമർശനത്തിൽ നിന്നും വിട്ടുനിൽക്കണം” ചീഫ് ജസ്റ്റിസ് എൻ.വി രമണ വാക്കാൽ പറഞ്ഞു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ പതഞ്ജലി ആയുർവേദിനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് നൽകി. അലോപ്പതിയെ അപകീർത്തിപ്പെടുത്തുന്ന പരസ്യങ്ങൾ കാണിച്ചതിലും വിശദീകരണം തേടിയിട്ടുണ്ട്. ബാബാ രാംദേവിൻ്റേത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മോഡേൺ മെഡിസിനെതിരെ നടക്കുന്ന പ്രചാരണം നിയന്ത്രിക്കണമെന്നാണ് ഹർജിയിൽ ഐഎംഎ ആവശ്യപ്പെട്ടിരുന്നത്.


വാക്‌സിനേഷൻ ക്യാംപെയ്‌നും ആധുനിക അലോപ്പതി മരുന്നുകൾക്കുമെതിരെ രാജ്യത്ത് പ്രചാരണം നടക്കുന്നുണ്ടെന്ന് ഐഎംഎ ആരോപിച്ചു. അടുത്തിടെ ബാബ വീണ്ടും അലോപ്പതി ചികിത്സാ സമ്പ്രദായത്തെ വിമർശിക്കുകയും ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. അലോപ്പതിയെ നുണകളുടെ രോഗമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ രോഗ ചികിത്സയിൽ നിന്ന് മുക്തി അസാധ്യമാണെന്നും പറഞ്ഞു. ഇതാദ്യമായല്ല രാംദേവ് അലോപ്പതിയെ വിമർശിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News