Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കൊവിഡ് ബാധിച്ച 12-ാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സപ്ലിമെന്റെറി പരീക്ഷകള്‍ ജനുവരി 19 ന് ആരംഭിക്കും

December 14, 2020

December 14, 2020

ദോഹ: ഖത്തറിലെ 12-ാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സപ്ലിമെന്ററി പരീക്ഷകള്‍ അടുത്ത വര്‍ഷം ജനുവരി 19 ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഒന്നാം ടേം പരീക്ഷകള്‍ കൊവിഡ്-19 രോഗം സ്ഥിരീകരിച്ചതിനാലോ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നതിനാലോ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള സപ്ലിമെന്ററി പരീക്ഷകളാണ് ഇത്. 

പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് രോഗം ബാധിച്ചതിന്റെയോ ക്വാറന്റൈന്‍ സംബന്ധിച്ചതോ ആയ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ട് സ്‌കൂളുകള്‍ സ്റ്റുഡന്റ് ഇവാലുവേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സാമിനേഷന്‍ കണ്‍ട്രോള്‍ സെക്ഷനിലേക്ക് അയക്കും.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News