Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ സ്‌കൂളുകളിൽ റമദാനിലെ അധ്യയന സമയം മന്ത്രാലയം പുറത്തുവിട്ടു 

April 14, 2021

April 14, 2021

ദോഹ : ഖത്തറിൽ റമദാനിലെ സ്‌കൂളുകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12:35 വരെ ക്‌ളാസ്സുകൾ ഉണ്ടായിരിക്കുമെന്ന്  വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രതിദിനം അഞ്ച് പാഠങ്ങൾ ഉൾപ്പെടുത്തി ഓരോ സ്കൂളിലും  ആഴ്ചയിൽ 25 പാഠങ്ങൾ എന്ന നിലയിലാണ് ഷെഡ്യുൾ ചെയ്തിരിക്കുന്നത്.

ഓരോ സെഷനിലും ആദ്യത്തെ മൂന്നു ക്‌ളാസ്സുകൾ 45 മിനുട്ട് വീതവും നാലാമത്തെയും അഞ്ചാമത്തെയും ക്ലാസുകൾ 35 മിനിറ്റ് വീതവുമായിരിക്കും.

കിന്റർഗാർട്ടനുകളിൽ  രാവിലെ 9:30 മുതൽ 11:30 വരെ പ്രതിദിനം രണ്ട് മണിക്കൂർ വീതമാണ് ക്‌ളാസുകൾ ഉണ്ടാവുക.ഷെഡ്യൂൾ ഏകോപിപ്പിക്കാനുള്ള സ്വാതന്ത്ര്യം സ്കൂൾ അഡ്മിനിസ്ട്രേഷനുണ്ടായിരിക്കും.ഇംഗ്ലീഷ് ഭാഷാ കോഴ്‌സുകൾക്ക്  ഓരോ ക്ലാസ്സിനും ആഴ്ചയിൽ മൂന്ന് പാഠങ്ങൾ എന്ന തരത്തിൽ രാവിലെ 10:45 മുതൽ 11:30 വരെ 45 മിനിറ്റ് സമയമാണ് ക്‌ളാസുകൾ ഉണ്ടാവുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News