Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഖത്തര്‍ ദേശീയദിനം വെര്‍ച്വലായി ആഘോഷിച്ചു (വീഡിയോ)

December 24, 2020

December 24, 2020

ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ (എസ്.ഐ.എസ്) വിദ്യാര്‍ത്ഥികള്‍ ഖത്തര്‍ ദേശീയദിനം വെര്‍ച്വലായി ആഘോഷിച്ചു. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ദേശീയദിനം ആഘോഷിച്ചത്. 

ശ്രദ്ധേയമായ പുരോഗതി കുറഞ്ഞ സമയത്തിനുള്ളില്‍ കൈവരിച്ച ഖത്തറിനുള്ള ആദരവായിരുന്നു പരിപാടി. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 

ദൃശ്യസമ്പന്നമായ പരിപാടികളിലൂടെ വിദ്യാര്‍ത്ഥികള്‍ ഖത്തറിന്റെ പുരോഗതി പ്രതിഫലിപ്പിച്ചു. 


Also Read: റോഡരികിലെ പക്ഷിവേട്ടയുടെ വീഡിയോ വൈറലായി; നടപടിയെടുത്ത് ഖത്തർ (Watch Video)


എസ്.ഐ.എസിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച പ്രസംഗങ്ങള്‍, മറ്റ് കലാപരിപാടികള്‍, ചിത്രരചന, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡിജിറ്റല്‍ ആര്‍ട്ട് എന്നീ പരിപാടികള്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി നടന്നു. 

രക്ഷിതാക്കളും അധ്യാപകരും ഖത്തറിനോടുള്ള ആദരവ് പങ്കുവയ്ക്കാന്‍ ഈ അവസരം ഉപയോഗിച്ചു. 

ദേശീയദിനാഘോഷത്തിന്റെ വീഡിയോ കാണാം:


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News