Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
മധ്യസ്ഥ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍; എതിര്‍പ്പുമായി ഒവൈസി

March 08, 2019

March 08, 2019

ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമി തര്‍ക്ക വിഷയത്തിന് മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി.

മധ്യസ്ഥ ചര്‍ച്ചാ സമിതിയില്‍ ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കറെ ഉള്‍പ്പെടുത്തിയതാണ് എതിര്‍പ്പിന് കാരണമായത്. 
സമിതിയില്‍ "നിഷ്പക്ഷ" മധ്യസ്ഥനെ നിയമിക്കണമെന്നാണ് ഉവൈസി അഭിപ്രായപ്പെട്ടത്.

'അയോധ്യ ഭൂമിയിലുള്ള അവകാശവാദം മുസ്ലീങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയ ആയിമാറുമെന്നായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍ ഒരിക്കല്‍ പറഞ്ഞത്, ഒരു നിഷ്പക്ഷ" മധ്യസ്ഥനെ ചര്‍ച്ചാ സമിതിയില്‍ സുപ്രീംകോടതി നിയമിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു', അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ ഭൂമി തര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള തീരുമാനത്തിന്‍റെ ഭാഗമായി രൂപീകരിച്ച മൂന്നംഗ സമിതിയില്‍ . മുന്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള, ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പാഞ്ചു എന്നിവരാണ്‌ മറ്റംഗങ്ങള്‍.

മധ്യസ്ഥ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് 4 ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സമിതിയുടെ നപടികള്‍ പൂര്‍ണ്ണമായും രഹസ്യമായിരിക്കണമെന്നും, സമിതിയുടെ പ്രവര്‍ത്തനത്തില്‍ കോടതിയുടെ നിരീക്ഷണമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. കൂടാതെ, ചര്‍ച്ച ഫൈസാബാദില്‍ ഒരാഴ്ച്ചയ്ക്കകം ആരംഭിക്കണം. സമിതിയ്ക്ക് ആവശ്യമെന്നു തോന്നുന്ന പക്ഷം കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍, മധ്യസ്ഥതയിലൂടെ പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഇതാണ് സമിതിയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത്
 


Latest Related News