Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഓഫറുകളുടെ പെരുമഴയുമായി ഖത്തർ കല്യാൺ ജ്വല്ലേഴ്‌സ്, സ്വർണ്ണാഭരണങ്ങൾക്ക് 25 ശതമാനം വരെ കിഴിവ്

October 18, 2021

October 18, 2021

ദോഹ: ഉത്സവസീസൺ വീണ്ടും വിരുന്നെത്തിയതോടെ ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കല്യാൺ ജ്വല്ലേഴ്‌സ്. സ്വർണ്ണാഭരണങ്ങൾക്ക് 25 ശതമാനം വരെയും, ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെയും ക്യാഷ് ബാക്ക് ഓഫറുകളാണ് കല്യാൺ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. രത്നങ്ങൾ പതിപ്പിച്ച ആഭരണങ്ങൾക്കും 20 ശതമാനം ക്യാഷ്ബാക്ക് ഓഫറുണ്ട്. ആഭരണങ്ങൾ വാങ്ങുമ്പോൾ വൗച്ചറിന്റെ രൂപത്തിൽ ലഭിക്കുന്ന ഈ ക്യാഷ് ബാക്ക് നവംബർ 30 വരെ ഖത്തറിലുള്ള ഏത് കല്യാൺ ജ്വല്ലറിയിലും ഉപയോഗിക്കാം. 

സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന പണത്തിന്റെ പത്ത് ശതമാനം മുൻകൂറായി അടച്ച് വിലക്കയറ്റം തടയാനും ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ സ്വർണത്തിന്റെ വില വർദ്ധിച്ചാലും, ബുക്ക് ചെയ്ത വിലയിൽ സ്വർണം സ്വന്തമാക്കാമെന്ന് കല്യാൺ എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ്‌ കല്യാണരാമൻ അറിയിച്ചു. ഉത്സവസീസൺ വീണ്ടുമെത്തിയതോടെ ഒത്തുചേരലിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ വരവായെന്നും, നിരവധി ഓഫറുകൾ നൽകി ആളുകൾക്ക് സംതൃപ്തി പകരുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കല്യാണരാമൻ കൂട്ടിച്ചേർത്തു. സന്ദർശകർക്ക് കോവിഡ് മഹാമാരിയിൽ നിന്നും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകളും കല്യാൺ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാരും വാക്സിനേഷൻ പൂർത്തിയാക്കിയതാണെന്നും മാസ്കും കയ്യുറയും അടക്കമുള്ള സുരക്ഷാ ഉപാധികൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്നും കല്യാൺ അറിയിച്ചു. നൂതന സാങ്കേതിക വിദ്യയിലൂടെ വീട്ടിലിരുന്ന് വീഡിയോകോളിലൂടെ സ്വർണം തിരഞ്ഞെടുക്കാനുള്ള അവസരവും കല്യാൺ ഒരുക്കിയിട്ടുണ്ട്. https://campaigns.kalyanjewellers.net/livevideoshopping/ എന്ന ലിങ്കിലൂടെ വീഡിയോകോൾ ചെയ്ത് ഉപഭോക്താക്കൾക്ക് ഇഷ്ടപെട്ട ആഭരണം ജ്വല്ലറി സന്ദർശിക്കാതെ തന്നെ സ്വന്തമാക്കാം.


Latest Related News