Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പുകവലി നിർത്താൻ പ്രത്യേക ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു

March 03, 2022

March 03, 2022

ദോഹ : പുകവലി ശീലത്തിന് അടിമപ്പെട്ടവർക്ക് മുക്തി നേടാൻ രണ്ട് പ്രത്യേക ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചതായി ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. പ്രാദേശിക പത്രമായ അറയ്യാഹിന് നൽകിയ അഭിമുഖത്തിലാണ് ഹമദിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പുകവലി ക്ലിനിക്കിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്. 

അൽ വക്ര, ഹാസിം മബ്‌രീക്ക് എന്നിവിടങ്ങളിലാണ് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിക്കുന്നത്. അൽ വക്രയിലെ ക്ലിനിക്ക് എല്ലാ തിങ്കളാഴ്ചയും, ഹാസിം മബ്‌രീക്കിലെ ക്ലിനിക്ക് എല്ലാ വ്യാഴാഴ്ചയും തുറന്ന് പ്രവർത്തിക്കും. ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ ക്ലിനിക്ക് ആഴ്ചയിൽ അഞ്ചുദിവസം സേവനം നൽകുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ലേസർ ചികിത്സ അടക്കമുള്ള ആധുനികരീതികൾ ഉപയോഗിച്ചാണ് പുകവലിക്കാരെ ചികിൽസിക്കുന്നതെന്നും, പദ്ധതിക്ക് മികച്ച ജനപിന്തുണയാണ് ലഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു. വിശുദ്ധറമദാൻ അരികിലെത്തിയതിനാൽ പുകവലി പോലുള്ള ശീലങ്ങളിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കാൻ ശ്രമിക്കണമെന്നും ഉദ്യോഗസ്ഥൻ പത്രത്തോട് പറഞ്ഞു.


Latest Related News