Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'ഞങ്ങള്‍ക്ക് ഭൂതകാലത്തിന്റെ ബന്ദികളാകേണ്ട ആവശ്യമില്ല'; യു.എ.ഇയുമായുള്ള ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി

January 19, 2021

January 19, 2021

ദോഹ: യു.എ.ഇയുമായി നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. ബ്ലൂം ബര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

'യു.എ.ഇയും ഞങ്ങളുമായുള്ള ബന്ധത്തില്‍ ഇന്ന് ചില പുരോഗതികള്‍ കണ്ടു. ആശയവിനിമയം നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.. അവര്‍ക്ക് ഖത്തറുമായോ ഖത്തറിന് അവരുമായോ ഉള്ള ഏത് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇതിനകം തന്നെ ഞങ്ങള്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.' -അദ്ദേഹം പറഞ്ഞു. 

താനും എമിറേറ്റ് വിദേശകാര്യ മന്ത്രിയും തമ്മില്‍ നേരിട്ട് ആശയവിനിമയം നടത്തുകയാണ്. ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഞങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 


Also Read: 'ഇതാണ് ചര്‍ച്ചകള്‍ക്കുള്ള യഥാര്‍ത്ഥ സമയം'; ഇറാനുമായി ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ഖത്തര്‍ (വീഡിയോ)


'ഇവിടെ ഖത്തറില്‍, ഞങ്ങള്‍ മുന്നോട്ടേക്കാണ് ഉര്‌റുനോക്കുന്നത്. ഭൂതകാലത്തിന്റെ ബന്ദികളാകേണ്ടതിന്റെ ആവശ്യം ഞങ്ങള്‍ക്കില്ല.' -ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. 

'തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഖത്തറിന്റെ വിദേശനയം. ഈ തത്വങ്ങള്‍ ഒരിക്കലും മാറിയിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടത് എന്താണെങ്കിലും അതിനെ ഞങ്ങള്‍ പിന്തുണയ്ക്കും. ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ അവര്‍ നീതി തേടി പോകുകയാണെങ്കില്‍ ഖത്തര്‍ അവരെ പിന്തുണയ്ക്കുന്നത് തുടരും.' -ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News