Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സോഷ്യൽ ഫോറം മർഖിയ ബ്ലോക്ക് കൺവെൻഷനിൽ പുതിയ പ്രവർത്തർക്ക് സ്വീകരണം നൽകി

July 13, 2022

July 13, 2022

ദോഹ: ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് ഫാഷിസ്റ്റുകൾ ഭീകരനായാട്ട് നടത്തുമ്പോഴും അനീതിക്കെതിരെ വനിതകളുൾപ്പെടെയുള്ളവരുടെ ചെറുത്തുനിൽപ്പുകൾ ഉയർന്നുവരുന്നത് ഇന്ത്യൻ  റിപ്പബ്ലിക്കിന്റെ  ഭാവിയെക്കുറിച്ചു പ്രത്യാശ നൽകുന്നുണ്ടെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയംഗം മുഹമ്മദലി കണ്ണാട്ടി. സോഷ്യൽ ഫോറം മർഖിയ ബ്ലോക്ക് കൺവെൻഷൻ ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിന്റെ  മൂക്കിന് നേരെ ചൂണ്ടുവിരലുയർത്തി പ്രതിരോധം തീർക്കുന്ന അഫ്രീനും , ആയിഷ റെനയും മുസ്‌ഖാൻ ഖാനുമെല്ലാം അക്രമികളുടെ അന്ത്യം വിദൂരമല്ല എന്ന സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ ഫോറം അംഗത്വം എടുത്ത പുതിയ പ്രവർത്തകർക്കുള്ള സ്വീകരണ ചടങ്ങ് സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് സെക്രട്ടറി ഷാജഹാൻ ആലുവ ഉൽഘടനം ചെയ്തു.
കൺവെൻഷനോടനുബന്ധിച്ച് സൈഫുദ്ധീൻ തലശ്ശേരി ഒരുക്കിയ ചരിത്ര  കോളാഷ്, നജീബ് റഹ്മാൻ, സൈഫുദ്ധീൻ എന്നിവരുടെ ഗാനലാപനം തുടങ്ങിയവയും ഉണ്ടായിരുന്നു. ഖത്തർ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം നോർത്ത് മേഖല പ്രസിഡന്റ് ഫസൽ അഹമ്മദ്, മൂസ, ജംഷാദ്, ഷഹീം എന്നിവർ സംബന്ധിച്ചു. മർഖിയ ബ്ലോക്ക് പ്രസിഡന്റ്‌ അസ്സിം ഇബ്രാഹിം കൊടിയിൽ അധ്യക്ഷനായിരുന്നു. . ബ്ലോക്ക് സെക്രട്ടറി മുനീർ കൊണ്ടോട്ടി സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനറും ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ ഉമർപുന്നപ്ര നന്ദിയും പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News