Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അലി ബിന്‍ അബ്ദുള്ള സ്ട്രീറ്റ് ആറു മാസത്തേക്ക് ഭാഗികമായി അടയ്ക്കും

December 08, 2020

December 08, 2020

ദോഹ: അല്‍ഖൂദ് ഫോര്‍ട്ട് ഇന്റര്‍സെക്ഷനും അലി ബിന്‍ അബ്ദുള്ള ഇന്റര്‍സെക്ഷനും ഇടയിലുള്ള അലി ബിന്‍ അബ്ദുള്ള സ്ട്രീറ്റ് ഭാഗികമായി അടയ്ക്കുമെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാൽ അറിയിച്ചു. രണ്ട് ഇന്റര്‍സെക്ഷനുകള്‍ക്കും ഇടയിലുള്ള 250 മീറ്റര്‍ ദൂരത്തിലെ ഒറ്റവരി പാതയാണ് അടയ്ക്കുക. രണ്ടാമത്തെ ലൈന്‍ ഇരുദിശകളിലേക്കുമുള്ള ഗതാഗതത്തിനായി തുറന്നിരിക്കുമെന്നും അശ്ഗാൽ അറിയിച്ചു. 

ജനറല്‍ ഡയറക്ടര്‍ ഓഫ് ട്രാഫിക്കുമായി സഹകരിച്ച് ഡിസംബര്‍ 13 ഞായറാഴ്ച മുതലാണ് സ്ട്രീറ്റ് അടച്ചിടുക. ദോഹ സെന്‍ട്രല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ബ്യൂട്ടിഫിക്കേഷന്‍ പ്രൊജക്ട്-പാക്കേജ് മൂന്നിന്റെ ഭാഗമായുള്ള അലി ബിന്‍ അബ്ദുള്ള സ്ട്രീറ്റിന്റെ വിപുലീകരണത്തിനും നവീകരണത്തിനുമായാണ് റോഡ് ഭാഗികമായി അടയ്ക്കുന്നത്. 

വാഹനം ഓടിക്കുന്നവര്‍ക്കായി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് അശ്ഗാൽ അറിയിച്ചു. വേഗതാ പരിധിയും റോഡ് സുരക്ഷാ നിയമങ്ങളും പാലിക്കണമെന്നും അശ്ഗാൽ അഭ്യര്‍ത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News