Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എന്‍ഡോവ്‌മെന്റ് സംബന്ധിച്ച കരട് നിയമത്തിന് ശൂറ കൗണ്‍സിലിന്റെ അംഗീകാരം

March 02, 2021

March 02, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തറിലെ ശൂറ കൗണ്‍സിലിന്റെ പതിവ് പ്രതിവാര യോഗം വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ നടന്നു. സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹമൂദിന്റെ അധ്യക്ഷതയില്‍ കൗണ്‍സില്‍ ആസ്ഥാനത്തായിരുന്നു യോഗം. 

9 അധ്യായങ്ങളും 58 വകുപ്പുകളുമുള്ള എന്‍ഡോവ്‌മെന്റ് (വഖഫ്) സംബന്ധിച്ച കരട് നിയമത്തെ കുറിച്ചുള്ള നിയമകാര്യ സമിതിയുടെ റിപ്പോര്‍ട്ട് കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തുന്നത്, വിതരണം ചെയ്യുന്നത്, അതിന്റെ വ്യവസ്ഥകള്‍, സിവില്‍ എന്‍ഡോവ്‌മെന്റ്, എന്‍ഡോവ്‌മെന്റിന്റെ മേല്‍നോട്ടം, പരിപാലനം, ഘടന, നിക്ഷേപം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് റിപ്പോര്‍ട്ട്. 

1996 ലെ എട്ടാം നമ്പര്‍ നിയമത്തിന് പകരമായാണ് കരട് നിയമം വരുന്നത്. സമിതി റിപ്പോര്‍ട്ടിന്മേലുള്ള വിശദമായ ചര്‍ച്ചയ്ക്ക് ശേഷം കരട് നിയമത്തിന് അംഗീകാരം നല്‍കാനും അതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സര്‍ക്കാറിന് സമര്‍പ്പിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News