Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സംഗീത മഴ,ശുജാത്ത് ഹുസൈന്‍ ഖാൻ നാളെ ഖത്താറയിൽ 

October 17, 2019

October 17, 2019

ദോഹ: സിത്താർ സംഗീതത്തിലെ അതുല്യ പ്രതിഭ ശുജാത്ത് ഹുസൈന്‍ ഖാൻ നാളെ ഖത്തറിൽ സംഗീതവിരുന്നൊരുക്കും. ഐ.സി.സി അഡ്വൈസറി കൗൺസിലുമായി ചേർന്ന് ഇന്ത്യന്‍ എംബസിയാണ് ശുജാത്ത് ഹുസൈന്‍ ഖാന്റെ പരിപാടി സംഘടിപ്പിക്കുന്നത്. കത്താറ നാടക തിയേറ്ററില്‍ വൈകിട്ട് ഏഴിനാണു സംഗീത പരിപാടി നടക്കുക. 'ഇന്ത്യ-ഖത്തര്‍ സാംസ്‌കാരിക വര്‍ഷം 2019' ആഘോഷത്തിന്റെ കൂടി ഭാഗമായാണു സംഗീതനിശ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ശുജാത്തിനൊപ്പം തബലയില്‍ അമിത് ചൗബെയും സപന്‍ അഞ്ചാരിയയും അണിനിരക്കും.

ഗ്രാമി പുരസ്‌കാരത്തിനു നാമനിര്‍ദേശം ലഭിച്ച പ്രസിദ്ധ സിതാര്‍ വാദകന്‍ ശുജാത്ത് ഹുസൈന്‍ ഖാന്റെ സംഗീത പരിപാടി ഖത്തറിലെ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായിരിക്കും.


Latest Related News