Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ മെട്രോയിൽ ചില്ലറ വില്പന കടകൾ തുടങ്ങാം

August 19, 2019

August 19, 2019

ദോഹ: ദോഹ മെട്രോ സ്റ്റേഷനുകളില്‍ ചില്ലറ വില്പന കടകൾ തുടങ്ങാന്‍ ഖത്തര്‍ റെയില്‍ സംരഭകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഓഗസ്റ്റ്‌ 29 വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്നും താല്പര്യമുള്ളവര്‍ ഖത്തര്‍ റെയില്‍ വെബ്സൈറ്റില്‍ നല്‍കിയ അപേക്ഷാ ഫോറം പൂരിപ്പിക്കണമെന്നും ഖത്തര്‍ റെയില്‍ അധികൃതര്‍ അറിയിച്ചു.
റെഡ്, ഗ്രീന്‍, ഗോള്‍ഡ്‌ ലൈനുകളിലെ 82 റീടൈല്‍ കടകള്‍ നടത്താനാണ് അപേക്ഷകള്‍ ക്ഷണിച്ചത്. ഇതില്‍ ഗോള്‍ഡ്‌ ലൈനില്‍ 55 കടകള്‍ക്കും ഗ്രീന്‍ ലൈനില്‍ എട്ടും റെഡ് ലൈനില്‍ 19 ഉം കടകള്‍ നടത്താനാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചത്. നൂറു മീറ്റര്‍ മുതല്‍ 150 മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കടകള്‍ക്ക് മാസത്തില്‍ 10,000 റിയാല്‍ മുതല്‍ 30,000 റിയാല്‍ വരെയാണ് വാടക.
അപേക്ഷ നല്‍കുന്നവരെ അഭിമുഖം നടത്തിയ ശേഷമായിരിക്കും അര്‍ഹതപ്പെട്ടവര്‍ക്ക്‌ ലൈസന്‍സ് നല്‍കുക.മുന്‍പരിചയം, കമ്പനിയുടെ ട്രാക്ക് റെക്കോര്‍ഡ്‌ തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിക്കും.
ബാങ്ക്, മണി എക്സ്ചേഞ്ച്, ട്രാവല്‍ ഏജന്‍സി, ലോണ്ട്രി, കഫെ, ജൂസ് ബാര്‍, സ്റ്റേഷനറി, ഫാര്‍മസി, സ്പെഷ്യല്‍ ഫുഡ്‌, ബുക്ക്‌ സ്റ്റോര്‍, ഫാസ്റ്റ് റിപ്പയര്‍ തുടങ്ങിയ കടകള്‍ അനുവദിക്കും.
കടകളില്‍ ഭക്ഷണം പാചകം ചെയ്യാന്‍ അനുവദിക്കില്ല. മൈക്രോവേവില്‍ ചൂടാക്കാന്‍ മാത്രമേ അനുവദിക്കുകയുള്ളു എന്ന് ഖത്തര്‍ റെയില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ വ്യക്തമാക്കി.


Latest Related News