Breaking News
ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  |
ശൈഖ് ഖലീഫയുടെ നിര്യാണം,ഇന്ത്യയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം

May 14, 2022

May 14, 2022

അബൂദബി : പ്രസിഡന്റ് ശൈഖ് ഖലീഫ അല്‍ നഹ്യാന്റെ നിര്യാണത്തില്‍ ആദരസൂചകമായി മെയ് 14 ന്(ഇന്ന്) ഇന്ത്യയില്‍ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദേശീയ പതാകകള്‍ പകുതിയായി താഴ്ത്തി കെട്ടും.രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കാനിരുന്ന മുഴുവന്‍ പരിപാടികളും മാറ്റി വെച്ചിട്ടുണ്ട്.

അതേസമയം,അന്തരിച്ച ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മയ്യിത്ത് അബുദബി അല്‍ ബതീന്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തതായി ദേശീയ വാര്‍ത്ത ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

അബുദബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുവുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും, കുടുംബാംഗങ്ങളും ശൈഖ് ഖലീഫയുടെ മൃതദേഹത്തെ അനുഗമിച്ചു. ഇന്നലെ രാജ്യത്തെ പള്ളികളില്‍ മഗ്‍രിബ് നിസ്കാര ശേഷം മയ്യിത്ത് നമസ്‌കാരം നടന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News