Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബജറ്റ് എയർലൈനായ എയർ അറേബ്യയുടെ ഷാർജ-ദോഹ പ്രതിന സർവീസുകൾ ജനുവരി 18 ന്  

January 14, 2021

January 14, 2021

ദോഹയിലേക്കുള്ള പ്രതിദിന വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ജനുവരി 18 ന് സർവീസുകൾ തുടങ്ങുമെന്നാണ് വിവരം.ഉപരോധത്തിന് മുമ്പ് ഷാർജയിൽ നിന്നും ദോഹയിലേക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ സർവീസ് നടത്തിയിരുന്ന ബജറ്റ് എയർലൈൻ ആണ് എയർ അറേബ്യ.2017 ജൂൺ അഞ്ചിന് ശേഷം യു.എ.ഇ യിൽ നിന്നും ദോഹയിലേക്ക് സർവീസ് നടത്തുന്ന ആദ്യ വിമാനക്കമ്പനിയായിരിക്കും എയർ അറേബ്യ.

ജനുവരി 18 ന് വൈകീട്ട് 4.10 ന് ഷാർജയിൽ നിന്നും പുറപ്പെടുന്ന A320 വിമാനം വൈകീട്ട് 5.10 ന് ദോഹയിലെത്തും. എയർ അറേബ്യയുടെ വെബ്‌സൈറ്റ് സന്ദർശിച്ചോ കോൾ സെന്ററിലൂടെയോ ട്രാവൽ ഏജൻസികളിലൂടെയോ ഉപയോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News