Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഉപരിപഠനാർത്ഥം നാട്ടിലേക്കു പോകുന്ന ഷബീർ അലിക്ക് മാമ്മോക് അലുംനി യാത്രയയപ്പു നൽകി

September 25, 2019

September 25, 2019

ദോഹ: ഉപരിപഠനാർത്ഥം പ്രവാസ ജീവിതം നിറുത്തി  നാട്ടിലേക്കു പോകുന്ന അരീക്കോട് സ്വദേശിയും മുക്കം എം എ എം ഓ കോളേജ് അലുംനി ട്രഷറർ ഷബീർ അലിക്ക് മാമ്മോക് അലുംനി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.  

ജോലിയിൽ  തുടർന്നുകൊണ്ടുള്ള ഉപരിപഠനത്തിന്റെ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും, മാറുന്ന തൊഴിൽ സാഹചര്യത്തിൽ നാം എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണമെന്നും അലുംനി പ്രസിഡന്റ് അബ്ബാസ് മുക്കം പറഞ്ഞു. ഫായിസ് ചേന്നമംഗലൂർ അധ്യക്ഷത വഹിച്ചു.
ചടങ്ങിനു നാസിഫ് മൊയ്‌തു, ഷാഫി ചെറൂപ്പ, അമീൻ കൊടിയത്തൂർ, ഇർഷാദ്, മെഹ്ഫിൽ, കെൻസ  ഗ്രൂപ്പ് എം ഡി ഇല്യാസ്, ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു.  


Latest Related News