Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നു,രണ്ടാമത്തെ കോവിഡ് വാക്സിൻ നിർദിഷ്ട ഹെൽത്ത്സെന്ററുകളിൽ നിന്ന് ലഭിക്കുമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം 

April 27, 2021

April 27, 2021

ദോഹ : ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ രണ്ടാമത്തെ ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ  അതാത് പ്രൈമറി ഹെൽത്ത് സെന്ററുകൾ സമീപിക്കാൻ നിർദേശം.നേരത്തെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർ രണ്ടാമത്തെ ഡോസിനായി നിർദിഷ്ട  പ്രാഥമികാരോഗ്യ കേന്ദ്രത്തെ സമീപിക്കണമെന്ന് ആരോഗ്യമന്ത്രാലയം എസ്.എം.എസ് സന്ദേശം വഴി അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഫസ്റ്റ് ഡോസ് സ്വീകരിച്ച അതേ ഹെല്‍ത്ത് സെന്ററില്‍ സെക്കന്റ് ഡോസ് എടുക്കുന്നത് സംബന്ധിച്ച് ഫോളോ അപ്പ് എസ്.എം.എസ്  ലഭിക്കുമെന്നാണ് പലര്‍ക്കും കിട്ടിയ സന്ദേശത്തിൽ  പറയുന്നത്. ഇഹ്തിറാസ് ആപ്പിൽ ഗ്രീന്‍ സ്റ്റാറ്റസ്, വാക്‌സിനേഷന്‍ കാര്‍ഡ്, ഖത്തര്‍ ഐഡി എന്നിവ കൈയില്‍ കരുതണമെന്നും സന്ദേശത്തില്‍ പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News