Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രവാസികളുടെ മക്കൾക്ക് ബിരുദ പഠനത്തിന് സ്‌കോളർഷിപ്പ്.ഇപ്പോൾ അപേക്ഷിക്കാം

October 28, 2022

October 28, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ബിരുദ വിദ്യാര്‍ഥികളായ മക്കള്‍ക്ക്  ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ നൽകിവരുന്ന  എസ്.പി.ഡി.സി(സ്‌കോളർഷിപ്പ് പ്രോഗ്രാം ഫോർ ഡയസ്പോറ ചിൽഡ്രൻ)സ്‍കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.

2022-23 വർഷത്തേക്ക് ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാലയങ്ങളിലെ ബിരുദ പഠനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന 150 വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ് അനുവദിക്കുകയെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള ഇ.സി.ആര്‍ രാജ്യങ്ങളിലെ തൊഴിലാളികളുടെ മക്കള്‍, എന്‍.ആര്‍.ഐകളുടെ മക്കള്‍ എന്നിവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. എന്നാല്‍, മാസവരുമാനം 5000 യു.എസ് ഡോളറില്‍ കൂടാന്‍പാടില്ല (ഏകദേശം 4.11 ലക്ഷം ഇന്ത്യന്‍ രൂപ).

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമ്പത്തിക ചെലവിന്റെ 75 ശതമാനം തുക ഇന്ത്യന്‍ സര്‍ക്കാര്‍ വഹിക്കും.

ഇത് പരമാവധി 4000 യു.എസ് ഡോളര്‍ (3.29 ലക്ഷം ഇന്ത്യന്‍ രൂപ) ആയിരിക്കും. എന്‍.ഐ.ടികള്‍, ഐ.ഐ.ടികള്‍, പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ സ്കൂളുകള്‍, നാക് അക്രഡിറ്റേഷനുള്ള യു.ജി.സി എ ഗ്രേഡ് സ്ഥാപനങ്ങള്‍, സെന്‍ട്രല്‍ യൂനിവേഴ്സിറ്റികള്‍, ഡി.എ.എസ്.എ സ്കീമില്‍ ഉള്‍പ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുക. ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്കോളര്‍ഷിപ് ലഭിക്കൂ. യോഗ്യരായ വിദ്യര്‍ഥികള്‍ ഡയസ്പോറ ചില്‍ഡ്രന്‍ സ്കീം സ്കോളര്‍ഷിപ് പ്രോഗ്രാം (SPDC) വഴി അപേക്ഷിക്കണം. www.spdcindia.gov.in എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News