Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ചിലയിടങ്ങളിൽ ചാറ്റൽമഴ ലഭിച്ചു

July 17, 2022

July 17, 2022

ദോഹ : ഖത്തറിന്റെ ചില ഭാഗങ്ങളിൽ ഇന്നുച്ചയോടെ നേരിയ ചാറ്റൽമഴ ലഭിച്ചതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.ഇന്ന്, ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും  വടക്കുപടിഞ്ഞാറ്-വടക്കുകിഴക്ക് ദിശയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാവിഭാഗം നേരത്തെ അറിയിച്ചിരുന്നു.മഴയുടെ ദൃശ്യങ്ങൾ കാലാവസ്ഥാ വകുപ്പ് ട്വിറ്ററിൽ പങ്കുവെച്ചു.

അൽ ഷഹാനിയയിലെ റൗദത്ത് റഷീദിൽ നിന്നുള്ള മഴ ദൃശ്യങ്ങൾ മറ്റു ചിലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ പ്രകാരം, രാജ്യത്തിന്റെ മധ്യഭാഗത്ത് ചിതറിക്കിടക്കുന്ന മഴ മേഘങ്ങൾ ദൃശ്യമാണെന്നും ഇത്  ചിലപ്പോൾ ഇടിമിന്നലോട് കൂടിയ മഴയായി മാറിയേക്കാമെന്നും ക്യുഎംഡി ട്വീറ്റ് ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News