Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വിജയത്തുടക്കം,തിരിച്ചുവരവ് ഗംഭീരമാക്കി സാനിയ മിര്‍സ

March 02, 2021

March 02, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ഇന്ത്യന്‍ താരം സാനിയ മിര്‍സ. ദോഹയില്‍ നടക്കുന്ന ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ ഡബിള്‍സില്‍ സാനിയയും സ്ലോവേനിയന്‍ താരമായ ആന്ദ്രെജ ക്ലെപാകും ഉള്‍പ്പെടുന്ന സഖ്യം ആദ്യ മത്സരത്തില്‍ വിജയം കരസ്ഥമാക്കി. 

ഉക്രെയിനിന്റെ നാദിയ കിചെനോക്-ല്യുദ്മില കിചെനോക് സഖ്യത്തെ 6-7, 6-4, 10-5 എന്ന സ്‌കോറിനാണ് തകര്‍ത്തത്. 

12 മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് സാനിയ മിര്‍സ കളിക്കളത്തിലേക്ക് എത്തിയത്. ഖത്തര്‍ ഓപ്പണ്‍ മത്സരത്തിലാണ് അവര്‍ അവസാനം പങ്കെടുത്തതും. 

തനിക്ക് കൊവിഡ് പോസിറ്റീവ് ആയതായി ഈ വര്‍ഷം ജനുവരിയില്‍ സാനിയ വെളിപ്പെടുത്തിയിരുന്നു. രോഗബാധിതയായതിനെ തുടര്‍ന്ന് തന്റെ രണ്ട് വയസുള്ള കുഞ്ഞിനെ പിരിഞ്ഞിരിക്കേണ്ടിവന്ന ദുര്‍ഘടമായ അവസ്ഥയും അവര്‍ ആരാധകരോട് പങ്കുവച്ചിരുന്നു. കൊറോണ വൈറസ് കേവലം തമാശയല്ലെന്നും എല്ലാവരും വൈറസിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളെടുക്കണമെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു. 

കഴിഞ്ഞ വര്‍ഷം സാനിയ മിര്‍സയ്ക്ക് ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് ലഭിച്ചിരുന്നു. ഏഷ്യ ഓഷ്യാന സോണിലെ ഗ്രൂപ്പ് ഒന്നിലുള്ള നോമിനികള്‍ക്ക് ആകെ ലഭിച്ച 16985 വോട്ടുകളില്‍ പതിനായിരം വോട്ടും നേടിയാണ് സാനിയ അവാര്‍ഡിന് അര്‍ഹയായത്. ഈ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സാനിയ. 

പുരസ്‌കാരം തന്റെ രാജ്യത്തിന് സമര്‍പ്പിക്കുന്നതായി പറഞ്ഞ സാനിയ സമ്മാനത്തുക മുഴുവനായി കൊറോണ വൈറസിനെതിരായ പോരാട്ടത്തിനു വേണ്ടി തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി.


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News