Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
അയോധ്യ വിധിക്ക് പിന്നാലെ ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വാങ്ങിക്കൂട്ടി, തെളിവുകൾ പുറത്ത്

December 22, 2021

December 22, 2021

അയോധ്യ : ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിധികളിൽ ഒന്നാണ് അയോധ്യ രാമക്ഷേത്രത്തിന്റേത്. ബാബരി മസ്ജിദിന് അയോധ്യയിൽ തന്നെ വേറെ സ്ഥലം കണ്ടെത്താം എന്നായിരുന്നു കോടതിയുടെ തീരുമാനം. വിവാദഭൂമിയിൽ രാമക്ഷേത്രത്തിന്റെ നിർമാണം നൽകാനുള്ള അനുമതിയും കോടതി നൽകി. ഇതിന് പിന്നാലെ, ക്ഷേത്രത്തിന് നൽകിയ ഭൂമിയുടെ സമീപപ്രദേശങ്ങൾ സ്വന്തമാക്കാൻ രാഷ്ട്രീയപാർട്ടികളും മറ്റും മത്സരിക്കുകയാണ് എന്ന റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. 


ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രത്തിന്റെ കണ്ടെത്തൽ അനുസരിച്ച് പ്രാദേശിക എംഎൽഎ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഇവിടെ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. എംഎൽഎ തന്റെ പേരിൽ തന്നെ ഭൂമി വാങ്ങിയപ്പോൾ, ഉദ്യോഗസ്ഥർ ബന്ധുക്കളെ ബിനാമി ആക്കിയാണ് ഭൂമി കൈവശപെടുത്തിയത്. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപെടുന്നതോടെ ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് ഇക്കൂട്ടരുടെ ലക്ഷ്യം എന്നാണ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ നിഗമനം. 14 ഭൂമി ഇടപാടുകളാണ് ഇന്ത്യൻ എക്സ്പ്രസ്സ് പഠനവിധേയമാക്കിയത്. ഭൂമി വാങ്ങിയവരിൽ ബഹുഭൂരിഭാഗവും ബിജെപി അനുഭാവികൾ ആണെന്നും റിപ്പോർട്ടുകളുണ്ട്.


Latest Related News