Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ എട്ടുമണിക്കൂർ അടച്ചിടും

March 02, 2022

March 02, 2022

ദോഹ : സബാഹ് അൽ അഹ്മദ് കോറിഡോറിലെ ഹലൗൽ ജംക്ഷൻ എട്ട് മണിക്കൂറോളം അടച്ചിടുമെന്ന് അഷ്‌ഗാൽ അറിയിച്ചു. മാർച്ച്‌ അഞ്ച് വെള്ളിയാഴ്ച, പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണിവരെയാണ് റോഡ് അടച്ചിടുക. പുതിയ സൂചനാ ബോർഡുകളും മറ്റും സ്ഥാപിക്കാനാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് അഷ്‌ഗാൽ വ്യക്തമാക്കി. ഹമദ് വിമാനത്താവളത്തിൽ നിന്നും സൽവ റോഡിലേക്കുള്ള ഗതാഗതത്തിന് വെള്ളിയാഴ്ച രാവിലെ തടസം നേരിടും. ഹമദ് വിമാനത്താവളത്തിൽ നിന്നും വരുന്നവർ, ഹലൗൽ ജംക്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്, ഖലീഫ അൽ അതിയ്യ ജംക്ഷനിലൂടെ സൽവ റോഡിലേക്ക് പ്രവേശിക്കണം.


Latest Related News