Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യൻ രൂപയുടെ മൂല്യമിടിയുന്നു,ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് ഉയർന്നു

October 07, 2021

October 07, 2021

ദോഹ : ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നു.ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെയാണിത്.യു എസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യ ഇടിയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ഈ വര്‍ഷം ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ഇന്ത്യന്‍ രൂപ കഴിഞ്ഞ എത്തിയത്. ഒരു ഖത്തർ റിയാലിന് 20 രൂപ 30 പൈസക്ക് മുകളിലായിരുന്നു ഇന്നലത്തെ നിരക്ക്. യു എ ഇ ദിര്‍ഹത്തിന് 20 രൂപ 40 പൈസ എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യമെത്തി. ആനുപാതികമായി മുഴുവന്‍ ഗള്‍ഫ് കറന്‍സികളുടെയും മൂല്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ പ്രവണത തുടരാനാണ് സാധ്യതയെന്ന് മണി എക്‌സ്‌ചേഞ്ച് രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം,മാസത്തിന്റെ തുടക്കമായതിനാൽ മാസവേതനക്കാരായ പ്രവാസികൾക്ക് ഈ അവസരം പ്രയോജനപ്പെടും.നാട്ടിൽ ബാങ്ക് വായ്പകൾ ഉൾപ്പെടെയുള്ള ബാധ്യതകൾ തീർക്കാനുള്ളവർക്കാണ് ഇത് ഏറെ ആശ്വാസമാവുക.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക 


Latest Related News