Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യുഎഇയിലേക്കുള്ള മടക്കം നാളെ രാത്രി വരെ,കുവൈത്തിലേക്കും ഖത്തറിലേക്കും  യാത്രക്കൊരുങ്ങുന്നവരും ആശങ്കയിൽ 

April 23, 2021

April 23, 2021

അൻവർ പാലേരി 

ദുബായ്. / ഖത്തർ : ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള  പ്രവേശന വിലക്ക് നാളെ(ശനി) അർധരാത്രി മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്നവരും ആശങ്കയിൽ.മക്കളുടെ വിവാഹം ഉൾപ്പെടെയുള്ള അത്യാവശ്യങ്ങൾക്കായി കുറഞ്ഞ അവധിക്ക് നാട്ടിലെത്തിയ പലരും ഒമാനും യു.എ.ഇക്കും പിന്നാലെ മറ്റു ഗൾഫ് രാജ്യങ്ങളിലും പ്രവേശന വിലക്ക് നിലവിൽ വന്നേക്കുമോ എന്ന ആധിയാണ് പങ്കുവെക്കുന്നത്.ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതാണ് ഇവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.

കുവൈത്തിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്ന വിദേശികൾക്കുള്ള യാത്രാവിലക്ക് നിലവിലുണ്ടെങ്കിലും വിലക്ക് നീക്കിയാലും ഇന്ത്യയിൽ നിന്നുള്ളവർക്ക് അവസരം നഷ്ടമായേക്കുമോ എന്ന് പലരും ആശങ്കപ്പെടുന്നുണ്ട്.അവധിക്കു നാട്ടിലെത്തിയ ആയിരക്കണക്കിന് മലയാളികളാണ് ഇപ്പോഴും കുവൈത്തിലേക്ക് തിരിച്ചു പോകാനാകാതെ കുടുങ്ങികിടക്കുന്നത്.പെരുന്നാളിന് ശേഷം കുവൈത്ത് പ്രവേശന വിലക്ക് പിൻവലിക്കുകയോ ഇളവുകൾ അനുവദിക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നതിനിടെയാണ്  ഇന്ത്യയിൽ കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നത്.അമേരിക്കയെ മറികടന്ന് പ്രതിദിന കോവിഡ് കേസുകളുടെ കാര്യത്തിൽ ഇന്ത്യ ഒന്നാമത് എത്തിയതോടെ ലോകമാധ്യമങ്ങളിൽ തന്നെ ഇത് ചർച്ചാവിഷയമായിരിക്കുകയാണ്.ഇന്ത്യ നേരിടുന്ന ഓക്സിജൻ ക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങളും കുംഭമേളയിൽ ലക്ഷങ്ങൾ തടിച്ചുകൂടി കോവിഡ് വ്യാപനത്തിന് ഇടയാക്കിയതുമെല്ലാം ലോകമാധ്യമങ്ങളുടെ തുടർച്ചയായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.ഇതിനു പുറമെ,ചില യൂറോപ്യൻ രാജ്യങ്ങളും യു.എ.ഇ,ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതും സമാനമായ തീരുമാനം കുവൈത്തും ഖത്തറും സ്വീകരിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.സൗദിയിൽ നേരത്തെ പ്രഖ്യാപിച്ച പ്രവേശന വിലക്ക് ഇപ്പോഴും നിലവിലുണ്ട്.

അതേസമയം,ഖത്തറിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന ഉൾപ്പെടെയുള്ള നിബന്ധനകൾ കര്ശനമാക്കിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ സാധ്യതയില്ലെന്നാണ് സൂചന.എന്നാൽ,അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലെ കോവിഡ് വ്യാപനം അനിയന്ത്രിതമായി ഉയരുകയാണെങ്കിൽ ഇതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News