Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ റെസ്റ്റോറന്റുകൾക്ക് ഇളവ്,നേരിൽ പോയി വാങ്ങാം

May 13, 2020

May 13, 2020

ദോഹ : ഖത്തറിലെ റെസ്റ്റോറന്റുകളിലും കഫെകളിലും പോയി ഭക്ഷണം വാങ്ങാൻ വീണ്ടും അനുമതി നൽകി.വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം,മാളുകളിലെ റസ്‌റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ഈ ഇളവ് ബാധകമല്ല. മാളുകളില്‍ ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാന്‍ മാത്രമേ അനുവാദമുള്ളു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ കഫെകൾക്കും റെസ്റ്റോറന്റുകൾക്കും മന്ത്രാലയം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി തുടക്കത്തിൽ റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം വാങ്ങിക്കുന്നതിനും ഓർഡർ പ്രകാരം എത്തിച്ചു നൽകുന്നതിനും മാത്രമാണ് അനുമതിയുണ്ടായിരുന്നത്.എന്നാൽ നേരിൽ പോയി വാങ്ങുന്നതിനും ഈയിടെ നിരോധനം ഏർപെടുത്തിയിരുന്നു.ഇതാണ് ഇപ്പോൾ പുനരാരംഭിച്ചത്.

റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നതിനുള്ള വിലക്ക് തുടരുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  


Latest Related News