Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജോലി മാറ്റത്തിനുള്ള അപേക്ഷയോടൊപ്പം രാജിക്കത്തിന്റെ പകര്‍പ്പ് കൂടെ വേണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

November 28, 2020

November 28, 2020

ദോഹ: ജോലി മാറ്റത്തിനായുള്ള അപേക്ഷയ്‌ക്കൊപ്പം രാജിക്കത്തിന്റെ പകര്‍പ്പ് കൂടെ ഉള്‍പ്പെടുത്തണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. കൂടാതെ പുതിയ സ്ഥാപനത്തിന്റെ ഒപ്പും സ്റ്റാമ്പും അപേക്ഷയ്‌ക്കൊപ്പം വേണമെന്നും ഭരണ വികസന, തൊഴില്‍, സാമൂഹ്യകാര്യ മന്ത്രാലയത്തിലെ തൊഴില്‍കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസ്സന്‍ അല്‍ ഒബൈദ്ലി പറഞ്ഞു. മന്ത്രാലയത്തിന് ലഭിക്കുന്ന തൊഴില്‍ മാറ്റ അപേക്ഷകള്‍ ഇക്കാര്യത്തിലെ ചട്ടങ്ങളും നിയമങ്ങളും പരിശോധിച്ച് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യുമെന്നും ഖത്തര്‍ ടി.വി പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. 

'അപേക്ഷകള്‍ സ്വീകരിക്കുകയാണെങ്കില്‍ തൊഴിലുടമയുടെ മൊബൈല്‍ ഫോണില്‍ ഇക്കാര്യം അറിയിച്ച് കൊണ്ടുള്ള എസ്.എം.എസ് ലഭിക്കും. തന്റെ തൊഴിലാളിയുടെ മാറ്റം, നോട്ടീസ് പിരീഡ് എന്നിവയാണ് ഇതില്‍ ഉണ്ടാവുക. തൊഴിലുടമയ്ക്കുള്ള  രണ്ടാമത്തെ സന്ദേശമായിരിക്കും ഇത്.' -അല്‍ ഒബൈദ്‌ലി പറഞ്ഞു. 

'തൊഴില്‍ മാറ്റത്തിനായുള്ള തൊഴിലാളിയുടെ അപേക്ഷയോടുള്ള ആദ്യ പ്രതികരണമായി ലഭിക്കുന്ന എസ്.എം.എസ് എന്നാല്‍ അന്തിമ അംഗീകാരം എന്ന് അര്‍ത്ഥമില്ല. തൊഴിലാളി തൊഴില്‍മാറ്റത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും അപേക്ഷ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും തൊഴിലുടമയെ അറിയിക്കാന്‍ മാത്രമാണ് ഇത്.' -അദ്ദേഹം പറഞ്ഞു. 

തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും വ്യക്തമായി മനസിലാകുന്ന തരത്തില്‍ എസ്.എം.എസ് സന്ദേശം പുതുക്കിയിട്ടുണ്ട്. 'ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴില്‍ മാറ്റത്തിനായുള്ള അപേക്ഷ ഒരു തൊഴിലാളി സമര്‍പ്പിച്ചിട്ടുണ്ട്' എന്ന് സ്ഥാപനങ്ങളുടെ പേര് പരാമര്‍ശിച്ചുകൊണ്ടാണ് പുതിയ എസ്.എം.എസ് സന്ദേശം. അപേക്ഷ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നും സന്ദേശത്തില്‍ ഉണ്ടാകും. അതിനാല്‍ തന്നെ മന്ത്രാലയത്തിന്റെ പരിശോധന അവസാനിക്കുന്നതു വരെ തൊഴിലാളി ആദ്യ സ്ഥാപനത്തില്‍ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തൊഴിലുടമകള്‍ക്ക് അപേക്ഷയെ കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനുള്ള ഹോട്ട്‌ലൈന്‍ നമ്പറും ഇ-മെയില്‍ വിലാസവും എസ്.എം.എസില്‍ ഉണ്ടാകും. സ്ഥാപനത്തില്‍ രണ്ട് വര്‍ഷമോ അതിലധികമോ കാലം ജോലി ചെയ്ത തൊഴിലാളികള്‍ക്ക് രണ്ട് മാസത്തെ നോട്ടീസ് പിരീഡും രണ്ട് വര്‍ഷത്തില്‍ കുറവ് കാലം ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ഒരു മാസത്തെ നോട്ടീസ് പിരീഡും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇരു കൂട്ടര്‍ക്കും പരസ്പരം അവകാശങ്ങളും ബാധ്യതകളും ഉള്ളതിനാല്‍ തൊഴിലുടമകളും തൊഴിലാളികളും തൊഴില്‍ കരാര്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News