Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ സ്തനാർബുദമുക്തി നിരക്ക് 82 ശതമാനത്തിലേക്ക് ഉയർന്നതായി പഠനങ്ങൾ

November 05, 2021

November 05, 2021

ദോഹ : ഖത്തറിൽ സ്തനാർബുദത്തെ ചെറുത്ത് തോല്പിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി പഠനറിപ്പോർട്ട്. മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ ഈ കണക്കിൽ രാജ്യം ഏറെ മുന്നിലാണെന്നും ഹമദ് മെഡിക്കൽ കോർപറേഷനിലെ അർബുദരോഗചികിത്സാവിഭാഗത്തിലെ മുതിർന്ന മേധാവിയും, നാഷണൽ ക്യാൻസർ കെയറിന്റെ ചെയർപേഴ്‌സണുമായ സൽഹ ബുജാസൗമറിയിച്ചു.


ഖത്തർ ക്യാൻസർ രജിസ്ട്രിയുടെ കണക്കുകൾ പ്രകാരം 2013-2015 വർഷങ്ങളിൽ 82.3 ശതമാനമായിരുന്നു സ്തനാർബുദമുക്തി നിരക്ക്. അർബുദത്തിന്റെ സാന്നിധ്യം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുന്നത് കൊണ്ടാണ് അസുഖം ഭേദമായവരുടെ ശതമാനം  വർധിച്ചതെന്നും സൽഹ കൂട്ടിച്ചേർത്തു. നേരത്തെ അറിഞ്ഞാൽ പൂർണമായും ചികിൽസിച്ചു ഭേദമാക്കാവുന്ന അസുഖമാണ് സ്തനാർബുദമെന്നും, സ്വയം നടത്താവുന്ന പരിശോധനകൾ ഇടവേളകളിൽ നടത്തി അർബുദസാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ഡോക്ടർ വ്യക്തമാക്കി.


Latest Related News