Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പ്,ടിക്കറ്റ് വിൽപനയുടെ രണ്ടാം ഘട്ടത്തിലും റെക്കോർഡ് ബുക്കിങ്

April 30, 2022

April 30, 2022

ദോഹ: ലോകകപ്പ് ഫുട്ബാളിന്‍റെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് അവസാനിച്ചപ്പോൾ ലോകമെങ്ങുമുള്ള  കളിയാരാധകരിൽ നിന്ന് റെക്കോർഡ് ബുക്കിങ് ലഭിച്ചതായി റിപ്പോർട്ട്. ഏപ്രില്‍ 28 അവസാനിച്ച രണ്ടാം ഘട്ടത്തില്‍ ടിക്കറ്റിനായി 2.35 കോടി ബുക്കിങ് നടന്നതായാണ് ഫിഫ അറിയിച്ചത്.ആതിഥേയരായ ഖത്തറില്‍ നിന്നും, ലോകഫുട്ബാളിലെ പ്രധാന രാജ്യങ്ങളില്‍ നിന്നുമാണ് ഇത്തവണ ടിക്കറ്റിന് ഏറെ പേരും അപേക്ഷിച്ചതെന്നും ഫിഫ അറിയിച്ചു.. ഏപ്രില്‍ അഞ്ചിന് ആരംഭിച്ച്‌ 28ന് അവസാനിച്ച രണ്ടാം ഘട്ട ബുക്കിങ്ങില്‍ നിന്നും റാന്‍ഡം നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റിന് അര്‍ഹരെ തെരഞ്ഞെടുക്കുക. മേയ് 31ന് ശേഷം റാന്‍ഡം നറുക്കെടുപ്പ് ഫലം അറിയിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ പണമടച്ച്‌ ടിക്കറ്റ് സ്വന്തമാക്കാം.

അര്‍ജന്‍റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്സികോ, ഖത്തര്‍, സൗദി അറേബ്യ, അമേരിക്ക രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ബുക്കിങ്ങുള്ളത്. ഖത്തറില്‍ നിന്നും സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള ഫുട്ബാള്‍ ആരാധകര്‍ വ്യാപകമായി ടിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്.

ഡിസംബര്‍ 18ന് നടക്കുന്ന ലോകകപ്പിന്‍റെ ഫൈനലിനാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. അര്‍ജന്‍റീന - മെക്സികോ, അര്‍ജന്‍റീന -സൗദി അറേബ്യ, ഇംഗ്ലണ്ട് - അമേരിക്ക, പോളണ്ട് -അര്‍ജന്‍റീന മത്സരങ്ങള്‍ക്കാണ് ഗ്രൂപ്പ് റൗണ്ടില്‍ ഏറെ ആവശ്യക്കാരുള്ളത്. അര്‍ജന്‍റീനയില്‍ നിന്നും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഏറെ ആരാധകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതും ലയണല്‍ മെസ്സിയുടെ അര്‍ജന്‍റീനയുടെ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാണ്.

ആദ്യ ഘട്ട വില്‍പനയില്‍ ഇന്ത്യയില്‍ നിന്നുള്ള ഫുട്ബാള്‍ ആരാധകര്‍ മുന്‍നിരയില്‍ ഇടം പിടിച്ചുവെങ്കിലും, രണ്ടാം ഘട്ടത്തില്‍ ആദ്യ ഏഴ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. എന്നാല്‍, ഖത്തറില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാര്‍ കൂടുതലായി ടിക്കറ്റിന് ആവശ്യക്കരായുണ്ട്.

ജനുവരി-ഫെബ്രുവരിയില്‍ നടന്ന ആദ്യ ഘട്ട ടിക്കറ്റ് വില്‍പനയില്‍ 1.7 കോടി ടിക്കറ്റുകള്‍ക്കാണ് അപേക്ഷിച്ചത്. നറുക്കെടുപ്പിനൊടുവില്‍ 8.4 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. തുടര്‍ന്ന്, ലോകകപ്പ് ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് ഏപ്രിലില്‍ രണ്ടാം ഘട്ട ബുക്കിങ്ങ് ആരംഭിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News