Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റേഷൻ കാർഡ് ഇനി വീട്ടിലെത്തും : നിർണായക നീക്കവുമായി ഖത്തർ വാണിജ്യ-വ്യവസായവകുപ്പ്

October 03, 2021

October 03, 2021

 

ദോഹ : റേഷൻ കാർഡുകൾ പോസ്റ്റൽ സംവിധാനം ഉപയോഗിച്ച് വീട്ടിലെത്തിക്കാനുള്ള സംവിധാനവുമായി ഖത്തർ വാണിജ്യ-വ്യവസായവകുപ്പ്. മന്ത്രാലയത്തിന്റെ സപ്ലൈ ഓഫീസിൽ നേരിട്ടെത്തി കാർഡ് വാങ്ങുന്ന പഴയ രീതിക്ക് ഇതോടെ മാറ്റമാകും. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ എടിഎം കാർഡ് ഉപയോഗിച്ചോ ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച്ചോ ഇതിനുള്ള ഫീസ് അടയ്ക്കാം. 

പോസ്റ്റൽ സർവീസിലൂടെ എത്തുന്ന കാർഡുകൾ ഉടമസ്ഥർ കൈപ്പറ്റിയില്ലെങ്കിൽ തിരികെ ഓഫീസിലേക്ക് മടങ്ങിയെത്തും. പുതിയ കാർഡിന് അപേക്ഷിക്കുന്നവർക്കും, കാണാതായതോ നഷ്ടപെട്ടതോ ആയ കാർഡുകൾ മാറ്റേണ്ടവർക്കും വെബ്‌സൈറ്റിൽ അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. റേഷൻ കാർഡ് ഇൻഷുറൻസ് ഫീസായ 50 റിയാൽ സൈറ്റ് വഴി തന്നെ അടയ്ക്കാനും സംവിധാനമുണ്ട്.


Latest Related News