Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഏപ്രിൽ ഒന്നിന് റമദാൻ മാസപ്പിറവി കാണാൻ സാധ്യതയെന്ന് മതകാര്യ മന്ത്രാലയം

March 30, 2022

March 30, 2022

ദോഹ : ഈ വർഷത്തെ പരിശുദ്ധ റമദാനിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി, ഏപ്രിൽ ഒന്നിന് (വെള്ളിയാഴ്ച്ച) ദൃശ്യമായേക്കുമെന്ന് ഖത്തർ ഔഖാഫ് -ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ മുഴുവൻ ഇസ്ലാം മതവിശ്വാസികളും മാസപ്പിറവി ദൃശ്യമാവുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിച്ചു. മാസപ്പിറവി ദൃശ്യമായാൽ, ദാഫ്ന ടവറിൽ സ്ഥിതിചെയ്യുന്ന ഔഖാഫ് ഓഫീസിനെ നേരിട്ട് ബന്ധപ്പെട്ട് സാക്ഷ്യപ്പെടുത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. മഗ്‌രിബ് നമസ്കാരശേഷം ദാഫ്നയിലെ ടവറിൽ മന്ത്രാലയം കമ്മിറ്റി വിളിച്ചു ചേർക്കും.


Latest Related News