Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ മഴക്കാലം,റോഡുകളിൽ ജാഗ്രത വേണമെന്ന് ആഭ്യന്തര മന്ത്രാലയം 

November 11, 2019

November 11, 2019

ദോഹ : ഖത്തറിൽ മഴ ആരംഭിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം റോഡ് സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി.മഴ പെയ്യുന്നതിനിടെ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് സുരക്ഷാ നിർദേശങ്ങളിൽ ഉള്ളത്. മഴക്കാലത്ത് മൂടല്‍മഞ്ഞു നിലനില്‍ക്കുന്നതും റോഡ് നനഞ്ഞുകിടക്കുന്നതും  അപകടസാധ്യത വര്‍ധിപ്പിക്കും. വാഹനങ്ങളിലെ വൈപ്പറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഉറപ്പാക്കണം. മൂടല്‍മഞ്ഞുണ്ടാകുകയോ ദൂരക്കാഴ്ച കുറയുകയോ ചെയ്താല്‍ വാഹനങ്ങള്‍ നിർത്തിയിടുന്നതാണ് ഉചിതം. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കുകയും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

മഴ, പൊടിക്കാറ്റ്, മഞ്ഞ് തുടങ്ങിയ സാഹചര്യങ്ങളില്‍ സുരക്ഷയുടെ ഭാഗമായി ട്രാഫിക് പട്രോളിങ് ശക്തമാക്കുമെന്ന് ട്രാഫിക് ജനറല്‍ ഡയരക്ടറേറ്റിലെ  ഓഫീസര്‍ ക്യാപ്റ്റന്‍ ഫഹദ് ബു ഹിന്ദി അറിയിച്ചു.

ന്യൂസ്റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക. 


Latest Related News