Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇൻകാസ് ഖത്തർ  വയനാട്ടിൽ നിർമിച്ച 12  വീടുകളുടെ താക്കോൽദാനം രാഹുൽ ഗാന്ധി നിർവഹിച്ചു    

January 31, 2021

January 31, 2021

ദോഹ : സംസ്ഥാനത്ത് ദുരന്തം വിതച്ച പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവർക്കായി ഖത്തർ ഇൻകാസ് നിർമിച്ചു നൽകിയ 12 വീടുകളുടെ താക്കോൽ ദാനം രാഹുൽഗാന്ധി എം.പി നിർവഹിച്ചു. വയനാട് പനമരത്തിനടുത്ത് കൂളിവയൽ എന്ന പ്രദേശത്തെ ബി എം ജേ വില്ലേജിൽ  ഇൻകാസ് മുഖ്യരക്ഷാധികാരിയും  ഓ ഐ സി സി ഗ്ലോബൽ പ്രസിഡന്റുമായിരുന്ന അന്തരിച്ച  സി കേ മേനോന്റെ  പേരിൽ ഒ.ഐ.സി സി ഇന്‍കാസ് ഖത്തറാണ് നിരാലംബരായ പന്ത്രണ്ട കുടുംബങ്ങൾക്ക്  വീടുകൾ നിർമിച്ചു നൽകിയത്.വയനാട്ടില്‍ വീടില്ലാത്ത ഒരാള്‍ പോലുമുണ്ടാകരുതെന്ന ചിന്തയോടെ പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണംമെന്നും പ്രളയവും ഇതേത്തുടർന്നുണ്ടായ ദുരിതങ്ങളും  വയനാട്ടുകാര്‍ക്കിടയില്‍ കൂട്ടായ്മ വളര്‍ത്തിയതായും രാഹുൽഗാന്ധി എം.പി പറഞ്ഞു.വീടില്ലാത്തവർക്കായി അഭയം ഒരുക്കുന്നതിന് സര്‍ക്കാരിനു മുന്നിൽ ശക്തമായ സമ്മര്‍ദ്ദം  ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. 12 വീടുകളും സന്ദർശിച്ചു വീട്ടുകാരുമായി സംസാരിച്ച ശേഷമാണ് രാഹുല്‍ഗാന്ധി അദ്ദേഹം മടങ്ങിയത്.

ഹൃദയപൂർവം ദോഹ എന്ന പേരിൽ ഖത്തറിൽ നടത്തിയ കൽച്ചറൽ പ്രോഗ്രാമിലൂടെ കണ്ടെത്തിയ പണവും, ഉദാരമതികളിൽ നിന്ന് സംഭരിച്ച പണവും, സാധാരണക്കാരായ ഇൻകാസ് പ്രവർത്തകരുടെ സംഭാവനകളും ഉപയോഗിച്ചാണ് വീടുകൾ നിർമിച്ചത്.കോവിഡ് പ്രതിസന്ധി മൂലം ലോകം മുഴുവൻ സാമ്പത്തിക ബുദ്ധുമുട്ടുകളിലൂടെ കടന്നു പോകുന്നതിനിടയിലും നിശ്ചിത സമയത്തിനുള്ളിൽ തന്നെ കയറി താമസിക്കാൻ ഉതകുന്ന രീതിയിൽ ആവശ്യമായ ഫർണിച്ചറും, ഗ്രഹോപകരണങ്ങളും അടക്കം പൂർണ്ണ സജ്ജമായാണു വീടുകൾ കൈമാറിയത്.തുടർന്ന് നടന്ന പൊതുയോഗത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷം വഹിച്ചു. ബി എം ജെ ചെയർമാൻ അബദുൽ മജീദ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ  എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും, കെ പി സി സി വർക്കിങ് പ്രസിഡണ്ട് കെ സുധാകരനും സംസാരിച്ചു..ബെഹ്‌സാദ്‌ ഗ്രൂപ്പ് ചെയർമാൻ ശ്രീ ജെ കെ മേനോൻ വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിന്  ആശസകൾ നേർന്നു.  ഹൃദയപൂർവം ചെയർമാൻ ആഷിഖ് അഹമ്മദ് നന്ദി രേഖപ്പെടുത്തി.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News