Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആര്‍ എസ് സി ഗ്ലോബല്‍ ബുക്‌ടെസ്റ്റ്;രജിസ്ട്രേഷന്‍ ആരംഭിച്ചു

October 21, 2021

October 21, 2021

ദോഹ : രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പതിനാലാമത് ബുക്‌ടെസ്റ്റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. പ്രവാചകരുടെ ജീവിതവും സന്ദേശവും അറിയുക. പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും വായനാശീലം വളര്‍ത്തുക എന്നതാണ് ബുക്‌ടെസ്റ്റിന്റെ ലക്ഷ്യം. "തിരുനബി (സ്വ) സഹിഷ്ണുതയുടെ മാതൃക' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായാണ് ഗ്ലോബല്‍ ബുക്‌ടെസ്റ്റ് സംഘടിപ്പിക്കുന്നത്.


പൊതുവായി മലയാളത്തിലും വിദ്യാഥികള്‍ക്ക് ഇംഗ്ലീഷിലും നടക്കുന്ന പരീക്ഷ രണ്ട് ഘട്ടങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 19 വരെ പുസ്തത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന ചോദ്യാവലിക്ക് ഉത്തരം നല്‍കി യോഗ്യത പരീക്ഷയില്‍ പങ്കെടുക്കാം. ഈ റൗണ്ടില്‍ നിശ്ചിത മാര്‍ക്ക് നേടുന്നവര്‍ക്ക് നവംബര്‍ 26 നാണ് ഫൈനല്‍ പരീക്ഷ.

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച്, ഐ പി ബി പ്രസിദ്ധീകരിച്ച "മുഹമ്മദ് റസൂല്‍ (സ്വ)' എന്നതാണ് ടെസ്റ്റിനുള്ള മലയാള പുസ്തകം. നൗഫല്‍ അബ്ദുല്‍ കരീം രചിച്ച 'Beloved of The Nation' എന്ന ഇംഗ്ലീഷ് പുസ്തകത്തെ ആസ്പദമാക്കിയാണ് വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ.

പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് അരലക്ഷം മലയാളികളിലേക്ക് വായന സൗകര്യം ഒരുക്കുക. ഡിസംബര്‍ ഒന്നിന് അന്തിമ ഫലം പ്രസിദ്ധീകരിക്കും.

പ്രവാചകരുടെ ജീവിത ദര്‍ശനങ്ങള്‍ മാനവ സമൂഹത്തില്‍ പഠന വിധേയമാക്കുന്നതിനും അതുവഴി സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാതൃകകള്‍ പ്രചരിപ്പിക്കുവാനും ബുക്‌ടെസ്റ്റ് വഴി കഴിയുന്നുവെന്ന് ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
രജിസ്ട്രേഷന്: www.booktest.rsconline.org,

 


Latest Related News