Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നാട്ടിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും ഖത്തറിൽ തിരിച്ചെത്തുമ്പോൾ നിബന്ധനകളോടെ ഹോട്ടൽ കൊറന്റൈൻ ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രാലയം 

April 07, 2021

April 07, 2021

ദോഹ : നിലവിൽ ഖത്തറിന് പുറത്തുള്ളവർ അതാത് രാജ്യങ്ങളിൽ നിന്ന് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു രാജ്യത്ത് തിരിച്ചെത്തുകയാണെങ്കിൽ നിബന്ധനകളോടെ ഹോട്ടൽ കൊറന്റൈൻ ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രാലയം.

ഇതിനുള്ള മാർഗനിർദേശങ്ങൾ ചുവടെ :
1 - ഫൈസർ / ബയോൺടെക് വാക്സിൻ,മോഡേണാ വാക്സിൻ,ആസ്ട്ര സെനക്ക,ജോൺസൺ ആൻഡ് ജോൺസൺ എന്നീ നാല് വാക്സിനുകൾക്കാണ് ഖത്തറിൽ അംഗീകാരം ഉള്ളത്.ഇതിൽ ഏതെങ്കിലോമൊരു വാക്സിനാണ് സ്വീകരിക്കേണ്ടത്.

2 - ജോൺസൻ & ജോൺസൺ വാക്സിനാണെങ്കിൽ ഒരു ഡോസും മേൽപറഞ്ഞ മറ്റ് വാക്സിനുകളുടെ രണ്ട് ഡോസും പൂർത്തിയാക്കിയിരിക്കണം.

3 - ജോൺസൻ & ജോൺസൺ വാക്സിൻ ഒരു ഡോസ് സ്വീകരിച്ച ശേഷം 14 ദിവസം പൂർത്തിയാക്കിയിരിക്കണം. മുകളിൽ സൂചിപ്പിച്ച മറ്റ് വാക്സിനുകളുടെ രണ്ടാം ഡോസിന് ശേഷവും 14 ദിവസം പൂർത്തിയാക്കിയ ശേഷം മാത്രം തിരിച്ചു വരുന്നവർക്കേ ഇളവ് ബാധകമാവൂ.

4- വാക്സിനേഷൻ സ്വീകരിച്ചതിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം.വാക്സിന്റെ പേര്,സ്വീകരിച്ച തിയ്യതി,വാക്സിന്റെ സീരിയൽ നമ്പർ,വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് നൽകുന്നവരുടെ ഔദ്യോഗിക സീൽ എന്നിവ സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കണം.സർട്ടിഫിക്കറ്റിൽ യാത്രാ രേഖയിലുള്ള പേര് അതേപോലെ ഉൾപെടുത്തിയിരിക്കണം.

5- ഖത്തറിലെത്തുമ്പോൾ നടത്തുന്ന കോവിഡ് പരിശോധനയിൽ ഫലം നെഗറ്റിവ് ആയിരിക്കണം.ഖത്തർ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള നാട്ടിലെ പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള 72 മണിക്കൂർ പിന്നിടാത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിര്ബന്ധമായിരിക്കും.

6 - ഖത്തറിൽ പ്രവേശിക്കുമ്പോൾ ഇഹ്തിറാസ് ആപ്പിൽ സ്റ്റാറ്റസ് പച്ചയായിരിക്കണം.

 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News