Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ മെട്രോ ലിങ്ക് ബസുകൾ ഉപയോഗിക്കാൻ ഇനി ക്യു.ആർ ടിക്കറ്റ് നിർബന്ധം, ടിക്കറ്റുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

April 09, 2022

April 09, 2022

ദോഹ : ഖത്തറിലെ മെട്രോ ലിങ്ക് ബസ് സർവീസ് ഉപയോഗിക്കുന്നവർ ക്യു.ആർ.ടിക്കറ്റ് ഡൗൺലോഡ് ചെയ്യണമെന്ന് മൊവസലാത്ത് അറിയിച്ചു. ഏപ്രിൽ 11 മുതലാണ് പുതിയ സംവിധാനം നിലവിൽ വരിക. യാത്രക്കാർക്ക് "കർവ" ബസ് ആപ്പിലൂടെ സൗജന്യമായി ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. 


ഇതിനായി, ആദ്യം കർവ ആപ്പ് ഡൗൺലോഡ് ചെയ്ത്, ലോഗ് ഇൻ ചെയ്യണം. ശേഷം, ബസ്സിൽ കയറുന്നതിന് മുൻപായി 'ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള' ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇതുവഴി 'മെട്രോ ലിങ്ക് ക്യു.ആർ ടിക്കറ്റ്' എന്ന ലിങ്കിലെത്തും. ഇതിൽ ക്ലിക്ക് ചെയ്താൽ ഗോൾഡൻ ക്യു.ആർ കോഡ് സഹിതം ടിക്കറ്റ് ദൃശ്യമാകും. ബസ്സിലെ റീഡറിൽ ഈ ടിക്കറ്റ് സ്കാൻ ചെയ്താൽ ബസ്സിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും കഴിയും.


Latest Related News