Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കുട്ടികളുടെ ഖത്തർ ഐഡി ഡിജിറ്റൽ കോപ്പി മെത്രാഷ് 2 ആപ്പിലൂടെ സ്വന്തമാക്കാമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം

December 26, 2021

December 26, 2021

ദോഹ : ഖത്തറിൽ താമസിക്കുന്നവർക്ക് 18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ ക്യുഐഡിക്കായി മെത്രാഷ് 2 ആപ്പ് ഉപയോഗിക്കാം. ആപ്പിന്റെ ഡിജിറ്റൽ വാലറ്റിൽ ക്യുഐഡി സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുകളിലെ മെനുവിൽ നിന്നും വാലറ്റ് തിരഞ്ഞെടുത്ത്, ക്യുഐഡി നമ്പർ നൽകിയാൽ ഡിജിറ്റൽ കോപ്പി സ്വന്തമാക്കാം. ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിൽ വരുന്ന ഔദ്യോഗികകാര്യങ്ങൾക്ക് ഈ കോപ്പി ഉപയോഗിക്കാം. അറബി, മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉർദു, സ്പാനിഷ് എന്നീ ഭാഷകളിൽ ഉപയോഗിക്കാവുന്ന മെത്രാഷ് 2 ആപ്പിൽ 220 സേവനങ്ങൾ ലഭ്യമാണ്.


Latest Related News